06:56am 11 November 2026
NEWS
ഗാന്ധിഭവൻ ദേവാലയത്തിൽ ഓണ സംഗമം
09/09/2025  06:27 PM IST
nila
ഗാന്ധിഭവൻ ദേവാലയത്തിൽ  ഓണ സംഗമം

ചെങ്ങന്നൂർ: നന്മ നിറഞ്ഞ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളിൽ ദൈവസാന്നിധ്യം ഉണ്ടാകുമെന്ന് കായംകുളം എം എൽ എ 
 യു.പ്രതിഭ പറഞ്ഞു. പുലിയൂർ
 ഗാന്ധിഭവൻ ദേവാലയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി
 നടന്ന ഓണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.  പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
എം. ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ സെക്രട്ടറിയും ഗാന്ധിഭവൻ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ കേരളശ്രീ ഡോ:പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷക പ്രക്ഷേപകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി ശ്രവ്യ മാധ്യമ പുരസ്കാരം ലഭിച്ച മുരളീധരൻ തഴക്കരയെ  ( ആകാശവാണി റിട്ട. പ്രോഗ്രാം എക്സിക്യൂട്ടീവ് )ചടങ്ങിൽ ആദരിച്ചു. 
 ടി ടി ശൈലജ( പുലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), അഡ്വ. സുരേഷ് മത്തായി ( വർക്കിംഗ് ചെയർമാൻ കരുണാ പെയിൻ ആൻഡ് പാലിയേറ്റീവ്), 
 സതീഷ് ശാന്തി നിവാസ്  ( കൺവീനർ, ശാന്തി നിവാസ് ചാരിറ്റബിൾ സൊസൈറ്റി,മാന്നാർ), 
തമ്പി കെ.ടി( സെക്രട്ടറി സി
വൈ എഫ് )
, അഡ്വ. സുരേഷ് കുമാർ കുറത്തിക്കാട് ( പ്രസിഡന്റ്,സ്വാന്തനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്),
ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീ ഗംഗ,ദേവാലയം ചീഫ് മാനേജർ  കൃപാനന്ദൻ എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് ഓണസദ്യയും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.