
ചെങ്ങന്നൂർ: ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഓണചങ്ങാതി ക്ക് തുടക്കമായി. ചെങ്ങന്നൂർ താലൂക്ക് പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കഴിഞ്ഞ ഏഴു വർഷമായി ബി.ആർ.സി ഈ പ്രോഗ്രാം നടത്തിവരുന്നു, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്ക് പുറമേ ഭിന്നശേഷിക്കാരായ മറ്റു വിദ്യാർത്ഥികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കാറുണ്ട്. ഓണസദ്യക്ക് ആവിശ്യമായ പതിനഞ്ചിലധികം സാധനങ്ങൾ അടങ്ങിയ 100 ലധികം കിറ്റുകളാണ് വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്.ചെങ്ങന്നൂർ സബ്ബ്-ജില്ലയിലെ 13 ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എൻ എസ് എസ് വാളൻ്റിയേഴ്‌സിൻ്റെ നേതൃത്വത്തി
ൽ ശേഖരിച്ച സാധനങ്ങളും, എൽ പി യു .പി എച്ച് എസ് വിഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളുടെ സഹകരണത്തോടെ അധ്യാപകർ ശേഖരിച്ച സാധനങ്ങളും നാഷണൽ സർവ്വീസ് സ്കിം ചെങ്ങന്നൂർ ക്ലസ്റ്റർ കൺവീനർ എൻ.ജി രാധിഷ് കുമാറിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗം ജി. കൃഷ്ണകുമാർ ഏറ്റുവാങ്ങി. യോഗത്തിൻ ബി. ആർ സി ട്രെയിനേഴ്‌സ് ആയ പ്രവീൺ വി നായർ, മനോജ് കുമാർ, ക്ലസ്റ്റർ കോഡിനേറ്റർന്മാരായ ശ്രീജ , വീണ എന്നിവരും പങ്കെടുത്തു.
വെള്ളി, ശനി ദിവസങ്ങളിലായി ബി.ആർ സി യിലെ റിസോഴ്സ് ടീച്ചേഴ്സിൻ്റെ നേതൃത്ത്വത്തിൻ ഇത് ദിന്നശേഷി കുട്ടികളുടെ ഭവനങ്ങളിൽ എത്തിച്ചു നൽകും.










