04:36am 06 September 2026
NEWS
ഉണർവ്വ് സാംസ്കാരിക വേദിയുടെ ഓണാഘോഷവും ഒന്നാമത് വാർഷികവും
08/09/2025  02:46 PM IST
nila
ഉണർവ്വ് സാംസ്കാരിക വേദിയുടെ ഓണാഘോഷവും ഒന്നാമത് വാർഷികവും

വെൺമണി: ഉണർവ്വ് സാംസ്കാരിക വേദിയുടെ ഓണാഘോഷവും ഒന്നാമത് വാർഷികവും 13 ശനിയാഴ്ച രാവിലെ 9 മുതൽ വെൺമണി വെൺസെക്
ഹാളിൽ നടക്കും. അത്തപ്പൂക്കളം , ഓണസദ്യ , തിരുവാതിര , ലക്കിഡിപ് ,
വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളേയും ആദരിക്കൽ , ചികിത്സാ സഹായം, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും.
രാവിലെ 10 ന് ചേരുന്ന സമ്മേളനം വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി സുനി മോൾ ഉദ് ഘാടനം ചെയ്യും. പ്രസിഡണ്ട് എം.സി ബേബി അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ രാജേഷ് വെട്ടിയാർ മുഖ്യ പ്രഭാഷണം നടത്തും. വെൺമണി പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ എം. സി അഭിലാഷ് ഓണസന്ദേശം നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.