
തിരുവനന്തപുരം∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയിൽ ഒന്നാം സമ്മാനത്തുക വർധിപ്പിച്ചു. കഴിഞ്ഞ വർഷം 25 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ 30 കോടിയാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്.
സമ്മാനഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ 50 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം ഇനി 25 ലക്ഷം രൂപയായിരിക്കും. എന്നാൽ ടിക്കറ്റ് വിലയിൽ മാറ്റമില്ല. ഒരു ടിക്കറ്റിന്റെ വില 500 രൂപ തന്നെയാണ്.
ഈ വർഷത്തെ ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനം ജൂലൈ 17ന് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിൽ ടിക്കറ്റ് പുറത്തിറക്കും.
രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL
ഒന്നാം സമ്മാനം: 30 കോടി രൂപ. രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)











