07:59pm 15 September 2026
NEWS
ഓണ നിലാവ് സീസൺ 3 – കലാവിസ്മയം അരങ്ങേറി
15/09/2026  04:26 PM IST
nila
ഓണ നിലാവ് സീസൺ 3 – കലാവിസ്മയം അരങ്ങേറി

ദോഹ: ഖത്തർ ഫ്രൈഡേ ഹാപ്പിനെസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഓണനിലാവ് സീസൺ 3 – കലാവിസ്മയം” സെപ്റ്റംബർ 11ന് റോയൽ ട്രീറ്റ് ഹാൾ, അൽ വക്രയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഓണത്തിന്റെ പാരമ്പര്യവും സൗഹൃദവും കുടുംബ കൂട്ടായ്മയും കലയും സമന്വയിച്ച പരിപാടി ശ്രദ്ധേയമായി.

പ്രസിഡന്റ് തോമസ് മാത്യു, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി പ്രശാന്ത്, ജോയിന്റ് സെക്രട്ടറി സുബൈദ, ട്രഷറർ സനിത, പ്രോഗ്രാം കൺവീനർ അനിലോവ് എന്നിവരുടെ നേതൃത്വത്തിൽ ദീപപ്രകാശനത്തോടെ പരിപാടിക്ക് തുടക്കമായി.

കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ ഗെയിമുകൾ ആഘോഷത്തിന് കൂടുതൽ ആവേശം പകർന്നു. ഖത്തർ ഫ്രൈഡേ ഹാപ്പിനെസിന്റെ സ്വന്തം മ്യൂസിക് ബാൻഡായ “തരംഗ്”-ന്റെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും പരിപാടിയുടെ പ്രധാന ആകർഷണമായി.

തിരുവാതിര, കുട്ടികളുടെ നൃത്തം, സ്ത്രീരത്നങ്ങളുടെ ഗ്രൂപ്പ് ഡാൻസ്, നൃത്യാദി കലാമന്ദിർ ദോഹയുടെ സിനിമാറ്റിക് ഡാൻസ്, മഴവില്ല് ടീമിന്റെ വീരനാട്യം, ജെന്റ്സ് അംഗങ്ങളുടെ വ്യത്യസ്തമായ വള്ളംകളി ഡാൻസ് എന്നിവ ശ്രദ്ധേയമായി. ഷിബിൻ–സിതാര ടീമിന്റെ ഗാനമേളയും കനൽ ടീമിന്റെ നാടൻപാട്ടും സദസ്സിന്റെ പ്രശംസ നേടി.

റാഫി പറക്കാടിന്റെ ഊർജസ്വലമായ അവതരണവും പരിപാടിക്ക് മാറ്റുകൂട്ടി. അംഗങ്ങളുടെയും കലാകാരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിൽ സംഘടിപ്പിച്ച ഓണനിലവ് സീസൺ 3, ഖത്തർ ഫ്രൈഡേ ഹാപ്പിനെസിന്റെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും കലാപരമായ മികവിന്റെയും മനോഹരമായ പ്രതിഫലനമായി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img