
ദോഹ: ഒലീവ് ഇന്റർനാഷണൽ സ്കൂൾ “നാട്യപ്രതിഭയും ബാംഗിങ് ബീറ്റ്‌സ് 2025” ഇന്റർ സ്കൂൾ ഗ്രൂപ്പ് ഡാൻസ് മത്സരംസംഘടിപ്പിച്ചു.
സൃഷ്ടിപരതയുടെയും സാംസ്കാരിക ഐക്യത്തിന്റെയും മഹോത്സവമായ മത്സരം ചീഫ് ഗസ്റ്റ് ഐശ്വര്യ രാജീവ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജേക്കബ് മാത്യു, അക്കാദമിക് അഡ്വൈസർ ഡോ. റോസമ്മ ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ (അക്കാദമിക്) രൂപിന്ദർ കൗർ, വൈസ് പ്രിൻസിപ്പൽ (ഓപ്പറേഷൻസ്) ശാലിനി റാവത്, സീനിയർ ഹെഡ്മിസ്ട്രസ് പ്രിയ വിജയു, അക്കാദമിക് കോ–ഓർഡിനേറ്റർ കരിഷ്മ ഇന്നംദാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
“ബാംഗിങ് ബീറ്റ്‌സ്” വിഭാഗത്തിൽ ലോയോള ഇന്റർനാഷണൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം ഡി.പി.എസ്–എം.ഐ.എസ്, മൂന്നാം സ്ഥാനം ഒലീവ് ഇന്റർനാഷണൽ സ്കൂൾ അൽ തുമാമ ക്യാമ്പസിനും ലഭിച്ചു. “നാട്യപ്രതിഭ” വിഭാഗത്തിൽ ഡി.പി.എസ്–എം.ഐ.എസ് ഒന്നാം സ്ഥാനം, ഒലീവ് ഇന്റർനാഷണൽ സ്കൂൾ ഉംം സലാൽ അലി ക്യാമ്പസ് രണ്ടാം സ്ഥാനം, ലോയോള ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനം നേടി.
വൈവിധ്യവും സംഗീതവും നൃത്തത്തിന്റെ ഏകതയും പ്രതിഫലിപ്പിച്ച കലാമഹോത്സവത്തിന്റെ
സമാപനവേദിയിൽ
വിജയികളെ ആദരിച്ചു. നൃത്തം, താളം, സംസ്കാരഹാർമണി എന്നിവയിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രകടനങ്ങൾ പ്രേക്ഷകഹൃദയം കീഴടക്കി.











