12:37am 18 January 2026
NEWS
ഒഡീഷ ആരോഗ്യമന്ത്രിയെ പരിപാടിക്കിടെ സബ് ഇന്‍സ്‌പെക്ടര്‍ വെടിവെച്ചു
29/01/2023  02:10 PM IST
shilpa.s.k
ഒഡീഷ ആരോഗ്യമന്ത്രിയെ പരിപാടിക്കിടെ സബ് ഇന്‍സ്‌പെക്ടര്‍ വെടിവെച്ചു
HIGHLIGHTS

അസി. സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസാണ് വെടിയുതിർത്തത്. സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഒഡീഷയിലെ ആരോഗ്യമന്ത്രി നബ ദാസിന് വെടിയേറ്റു. ബ്രജ്‌രാജ്നഗറിലെ ഗാന്ധി ചൗക്കിൽ ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. നെഞ്ചിൽ വെടിയേറ്റ മന്ത്രിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


നബ ദാസ് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് അടുത്ത് നിന്ന അസി. സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസാണ് വെടിയുതിർത്തത്. സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

 
എന്നാൽ വെടിയുതിർത്തതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും വൃത്തങ്ങൾ അറിയിക്കുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img