02:43pm 11 November 2026
NEWS
റെയിൽവേ സ്റ്റേഷനുകൾ മാത്രം കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
08/10/2025  06:07 PM IST
nila
റെയിൽവേ സ്റ്റേഷനുകൾ മാത്രം കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന  മോഷ്ടാവ് പിടിയിൽ

 

റെയിൽവേ സ്റ്റേഷനുകൾ മാത്രം കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന  മോഷ്ടാവ്  അസാദുൾ ഇസ്ലാം ആർ. പി.എഫ് സംഘത്തിൻ്റെ പിടിയിലായി. റെയിൽവേ സ്റ്റേഷനുകൾ മാത്രം  കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന  മോഷ്ടാവ് ആസാം, മോറിഗാവ്  സ്വദേശി ആസാദുൾ ഇസ്ലാം(25) പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞദിവസം അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക്  ഐലൻഡ് എക്സ്പ്രസിൻ്റെ S/3  കോച്ചിൽ ഇരുന്ന  കൃഷ്ണഭദ്ര എന്ന  യുവതിയുടെ കൈവശം ഉണ്ടായിരുന്ന വിവോ കമ്പനിയുടെ ഏകദേശം 40,000 രൂപ വിലവരുന്ന മൊബൈലാണ് പ്രതി ജനലിൽ കൂടി പിടിച്ചുപറിച്ചത്. 

ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ഓടിക്കയറാൻ എന്ന വ്യാജേന ട്രെയിന്  ഒപ്പം ഓടിയ പ്രതി ജനൽ ഭാഗത്തിരുന്ന യുവതിയുടെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ച് പറിച്ച് രക്ഷപെടുകയായിരുന്നു. പ്രതി അങ്കമാലി റെയിൽവേ പ്ലാറ്റ്ഫോമിൽ ഉണ്ട് എന്ന രഹസ്യവിവരം ലഭിച്ച അർ പി എഫ് ആലുവ ഇൻസ്പെക്ടർ എ പി വേണു ആ സമയം അങ്കമാലിയിൽ ഉണ്ടായിരുന്ന ക്രൈം സ്ക്വാഡ്  അംഗങ്ങളെ വിവരം അറിയിക്കുകയും പ്രതിയെ കൈയോടെ പിടികൂടുകയും ചെയ്തു.തുടർ അന്വേഷണത്തിൽ പ്രതി ട്രെയിനിൽ നിന്ന് പിടിച്ചുപറിച്ച മൊബൈൽ  പെരുമ്പാവൂരിൽ മോഷണമുതലുകൾ വാങ്ങുന്ന ആസ്സാം മോറിഗാവ് സ്വദേശി അനുൾ ഹക്ക് എന്നയാൾക്ക് വിറ്റു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൊണ്ടിമുതൽ സഹിതം  അയാളേയും പിടികൂടി.

ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നി റെയിൽവേ സ്റ്റേഷനുകളിൽ രാത്രി സമയം കടന്നു പോകുന്ന ട്രെയിനുകളിലാണ് ഇയാൾ സ്ഥിരമായി നോട്ടമിടുന്നത്. കൃത്യനിർവഹണത്തിന് ശേഷം ട്രെയിനിൽനിന്ന് ചാടി പുറത്തിറങ്ങി അതിവേഗത്തിൽ റെയിൽവേ സ്റ്റേഷൻ പരിധിവിട്ട് പുറത്തു പോകുന്നതാണ് ഇയാളുടെ രീതി. മോഷ്ടിക്കുന്ന മൊബൈലുകൾ തുശ്ചമായ വിലയിൽ   പെരുമ്പാവൂരിൽ അതിഥിതൊഴിലാളികൾക്ക് മറിച്ച്  വിറ്റ് ലഭിക്കുന്ന തുക  ലഹരിപദാർത്ഥം വാങ്ങി ഉപയോഗിക്കുന്ന ഇയാൾ ആലുവാ, പെരുമ്പാവൂർ പ്രദേശങ്ങളിൽ ഉള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങി വീണ്ടും മോഷണത്തിനായി തയ്യാറെടുക്കുന്നു. 
 
ആർ പി എഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ യുടേയും, റെയിൽവേ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോർജ് ജോസഫിൻ്റേയും പ്രത്യേക നിർദ്ദേശത്തിൽ  ആലുവാ ഇൻസ്പെക്ടർ എ പി വേണു, ജി ആർ പി എറണാകുളം എസ് എച്ച് ഒ നസ്സറുദീൻ, ആർപി എഫ് ആലുവ എ എസ് ഐ ജോർജ്ജ്,ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോൺ, ജി.വിപിൻ, അനീഷ് തോമസ്, ഷൈജു, സഹേഷ്, ഷാബു എന്നിവർ ചേർന്ന സംയുക്ത സംഘമാണ്  പ്രതികളെ  നാടകീയമായി പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img