NEWS
ശ്രദ്ധേയമായി ഗാന്ധിജയന്തിയിലെ ശുചീകരണം
03/10/2026 10:16 AM IST
nila

ദോഹ: ചൂടേറിയ കാലാവസ്ഥയിലും ദോഹയിൽ നിന്ന് ഒന്നേമുക്കാൽ മണിക്കൂറോളം യാത്ര ചെയ്ത് ഖത്തറിന്റെ ഉൾപ്രദേശമായ റുവൈസ് ബീച്ചിലെത്തി, ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ.
“പ്രകൃതി നമുക്കു മാത്രമല്ല, വരും തലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ്” എന്ന സന്ദേശമുയർത്തി ഖത്തർ മുനിസിപ്പാലിറ്റി സംഘടിപ്പിച്ചുവരുന്ന ബീച്ച് ക്ലീനിംഗ് ക്യാമ്പയിന്റെ ഭാഗമായാണ് കൊയിലാണ്ടിക്കൂട്ടം ഖത്തർ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. പൊതുജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കടൽത്തീരങ്ങളുടെ ശുചിത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിന്റെയും പൊതുശുചിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തകരുടെ സേവനം. കടൽത്തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കാനും പ്രവർത്തകർ ശ്രമിച്ചു.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് ദൂരെയുള്ള റുവൈസ് ബീച്ചിലെത്തി സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായ കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ പ്രവർത്തകരുടെ പങ്കാളിത്തം ശ്രദ്ധേയമായി.
ചാപ്റ്റർ ചെയർമാൻ ഫൈസൽ മൂസ ഗാന്ധി സ്മരണ പുതുക്കി, പ്രസിഡന്റ് മൻസൂർ അലി കൊയിലാണ്ടിക്കൂട്ടം പ്രവർത്തനം വിശദീകരിച്ചു. രക്ഷാധികാരി കെ കെ വി മുഹമ്മദ് അലി, ശരത്, റംല സമദ് എന്നിവർ ആശംസ നേർന്നു. സെക്രട്ടറി ഷബീജ് ആർ എം എസ് നന്ദി പറഞ്ഞു.
സുനിൽ ഇബ്രാഹിം, മൻസൂർ പികെ, സിറാജ് സിറു, ശഹജർ അലി, ഷഫീഖ് പി എ, നിയാസ്, എ കെ മുഹമ്മദ്, ആഷിഖ് പയ്യോളി,പ്രിയേഷ് എം കെ, ഷമീജ് തൊട്ടു മുഖത്ത്, നൗഫൽ പോയിൽകാവ്, ജാസിർ ആമീൻ,റംല അലി, അനൂഫ് സുനിൽ എന്നിവർ നേതൃത്വം നൽകി.
ബീച്ച് ക്ളീനിംഗ് ന് ശേഷം ദോഹയുടെ അനുഗ്രഹീത ഗായകൻ ഇസ്ഹാഖ് കുനിയിൽ ,ഷഫീക് മാളിയേക്കൽ എന്നിവരുടെ ഗാനമേളയും ബീച്ചിൽ നടന്നു, ബീച്ച് സന്ദർശകർക്കത് നവ്യാനുഭവമായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










