
2024 യു എസ് പ്രസിഡൻഷ്യൽ ഇലക്ഷനോട് അനുബന്ധിച്ച് പ്രവചനത്തിനൊരുങ്ങി യു എസിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അലൻ ലിച്ച്മാൻ. കഴിഞ്ഞ 9 തവണയും പ്രവചനങ്ങൾ 100 ശതമാനവും ശരിയായിരുന്നു. റൊണാൾഡ് റീഗന്റെ തിരഞ്ഞെടുപ്പ് വിജയം മുതൽ ജോർജ് എച് ഡബ്ലിയു ബുഷിനെതിരായ ബിൽ ക്ലിന്റിന്റെ വിജയം വരെ നിസ്സംശയം പ്രവചിച്ച് തന്റെ കഴിവ് പ്രകടിപ്പിച്ചു. അതിൽ പിന്നെയാണ് ഇദ്ദേഹത്തെ നോസ്ട്രഡാമസ് എന്ന വിശേഷിപ്പിച്ച് തുടങ്ങിയത്. ഇലക്ഷൻ പ്രവചിക്കാൻ ഇദ്ദേഹത്തിന് പ്രത്യേകം കഴിവുതന്നെയാണ് ഉള്ളത്. അതിനായുള്ള 13 കീ വേർഡുകളാണ് തന്നെ സഹായിക്കുന്നതെന്ന് ലിച്ച്മാൻ വ്യക്തമാക്കിയിരുന്നു. ആ 13 എണ്ണം ഇവയൊക്കെയാണ് ,പാർട്ടി മാൻഡേറ്റ്, നോമിനേഷൻ കോണ്ടെസ്റ്, ഇൻക്യൂബൻസി ,ഷോർട് ടെം ഇക്കണോമിക് സ്റ്റെബിലിറ്റി , ലോങ് ടെം ഇക്കണോമിക് സ്റ്റെബിലിറ്റി , പോളിസി ഷിഫ്റ്റ് ,സോഷ്യൽ സ്റ്റെബിലിറ്റി, ഫോറിൻ മിഷപ്സ്,ഫോറിൻ ട്രയംപ്സ് ,ഇൻക്യൂബേന്റ ചാം, ചലഞ്ചർ അപ്പീൽ, ബൈഡൻ ആൻഡ് ട്രംപ്. ഇതടിസ്ഥാനപ്പെടുത്തിയാണ് ഓരോ തവണയും പ്രവചനം നടത്തിയിരുന്നത്, ഇതിൽ ഒരു തവണ മാത്രമാണ് തെറ്റിപോയിട്ടുള്ളത് അൽ ഗോറും ജോർജ് ബുഷും തമ്മിലുള്ള മത്സരം. പക്ഷെ അവിടംകൊണ്ടൊന്നും തളർന്നിരുന്നില്ല. വീണ്ടും തന്റെ പ്രയാണം തുടർന്ന് കൊണ്ടേയിരുന്നു. നിലവിൽ പ്രവചങ്ങളൊന്നും നടത്തിയില്ലെങ്കിലും ട്രംപ് ബൈഡന് രണ്ടാം തവണയും വെല്ലുവിളിയാകുമെന്ന ആശങ്ക പങ്കുവെക്കുന്നുണ്ട്. എന്ത് തന്നെയായാലും ഇദ്ദേഹത്തിന്റെ ഈ രീതിശാസ്ത്രത്തിന് പ്രത്യേകം പരിഗണനയും അംഗീകാരവുമാണ് രാജ്യം നൽകുന്നത്.