NEWS
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും; ഖത്തറിൽ തണുപ്പ് കൂടും
13/01/2026 08:44 PM IST
nila

ദോഹ: ജനുവരി 15 വ്യാഴാഴ്ച മുതൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് കാലാവസ്ഥ വകുപ്പ് (QMD) മുന്നറിയിപ്പ് നൽകി. ഇതോടെ രാജ്യത്ത് താപനിലയിൽ ശ്രദ്ധേയമായ കുറവും കനത്ത തണുപ്പിന്റെ അനുഭവവും ഉണ്ടാകുമെന്ന് വകുപ്പ് അറിയിച്ചു.
വാരാന്ത്യമായ ശനിയാഴ്ചയും ഞായറാഴ്ചയും കാറ്റിന്റെ വേഗം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും, ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടുകയും ഇടയ്ക്കിടെ കാഴ്ചപരിധി കുറയുകയും ചെയ്യാമെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെ സമയങ്ങളിലും തണുത്ത കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.അതേസമയം കടൽസ്ഥിതിയും മോശമാകാൻ സാധ്യതയുണ്ടെന്നും, ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികളും ചെറുവള്ളങ്ങളിലെ യാത്രക്കാരും കടലിൽ ഇറങ്ങുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











