05:56pm 17 September 2026
NEWS
നോർക്ക കെയർ പ്ലസ്: ലൈവ് പ്രാക്ടിക്കൽ സെഷനുമായി വാഴയൂർ സർവീസ് ഫോറം
17/09/2026  03:12 PM IST
nila
നോർക്ക കെയർ പ്ലസ്: ലൈവ് പ്രാക്ടിക്കൽ സെഷനുമായി വാഴയൂർ സർവീസ് ഫോറം

 

ദോഹ: നോർക്ക കെയർ പ്ലസ് അംഗത്വ നടപടികൾ പൂർത്തിയാക്കാൻ പ്രവാസികൾക്ക് നേരിട്ടുള്ള പ്രായോഗിക സഹായം നൽകുന്നതിനായി വാഴയൂർ സർവീസ് ഫോറം (VSF Qatar) ലൈവ് പ്രാക്ടിക്കൽ സെഷൻ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 18ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് (സെപ്റ്റംബർ 17 വ്യാഴാഴ്ച) ഖത്തർ–സൗദി സമയം രാത്രി 7.45നും ഇന്ത്യൻ സമയം രാത്രി 10.15നും ഓൺലൈനായാണ് സെഷൻ നടക്കുക. VSF Qatar പ്രസിഡന്റ് റഫീഖ് കാരാട്, ഡെപ്യൂട്ടി ചീഫ് അഡ്വെസർ ആസിഫ് കക്കോവ് സെഷന് നേതൃത്വം നൽകും.

നോർക്ക കെയർ പ്ലസ് അംഗത്വം ഇതിനകം എടുത്തവർക്കും നടപടികൾ പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്കും സെഷൻ പ്രയോജനപ്പെടുത്താം. നോർക്ക ഐഡി ഇല്ലാത്തവർക്ക് ആദ്യം നോർക്ക ഐഡിക്ക് അപേക്ഷിച്ച്, ഐഡി ലഭിക്കുന്നതനുസരിച്ച് കെയർ പ്ലസ് അപേക്ഷ പൂർത്തിയാക്കുന്നതിനുള്ള മാർഗനിർദേശവും നൽകും.

അപേക്ഷ നടപടികൾ സുഗമമാക്കുന്നതിനായി അപേക്ഷകന്റെയും ഉൾപ്പെടുത്തുന്ന കുടുംബാംഗങ്ങളുടെയും പേര്, ജനനത്തീയതി, നോർക്ക ഐഡിയുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, OTP ലഭിക്കുന്നതിനുള്ള സൗകര്യം, കൂടാതെ Google Pay വഴി പണമടയ്ക്കാനുള്ള സൗകര്യം എന്നിവ തയ്യാറാക്കി വെക്കണമെന്ന് വി.എസ് എഫ് ചീഫ് അഡ്വെസറും പ്രോഗ്രാം കോഡിനേറ്ററുമായ മഷ്ഹൂദ് വി.സി അറിയിച്ചു

ലൈവ് സെഷനിൽ പങ്കെടുക്കുന്നവരെ ഘട്ടംഘട്ടമായി നടപടിക്രമങ്ങളിലൂടെ നയിച്ച്, കഴിയുന്നത്ര പേരുടെ അംഗത്വ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Zoom Meeting ID: 774 216 0878
Passcode: 112233

https://us02web.zoom.us/j/7742160878?pwd=ck9ERkxvemxXbi9rRzY5Tkp1emw0dz09

കൂടുതൽ വിവരങ്ങൾക്ക്: +974 5509 4104, +974 5511 9202

വാഴയൂർ സർവീസ് ഫോറം – VSF Qatar
സേവനത്തിനൊപ്പം, സുരക്ഷിതമായൊരു കരുതൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img