
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (DoM Qatar) സംഘടിപ്പിക്കുന്ന മൽഹാർ സീസൺ 3 – The Malappuram Harmony 2026 ന്റെ ഭാഗമായി ഖത്തറിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരുടെ വിവിധ മേഖലകളിലെ മികവും ശ്രദ്ധേയമായ സംഭാവനകളും അംഗീകരിക്കുന്നതിനായി Excellence Award ഏർപ്പെടുത്തി.
കല, കായികം, വിദ്യാഭ്യാസം/പ്രൊഫഷണൽ നേട്ടങ്ങൾ, മാനവിക പ്രവർത്തനങ്ങൾ എന്നീ നാല് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. ഓരോ വിഭാഗത്തിലും ഒരാൾക്ക് വീതം ആകെ നാല് പുരസ്കാരങ്ങളാണ് നൽകുക.
2025 സെപ്റ്റംബർ 1 മുതൽ 2026 സെപ്റ്റംബർ 20 വരെയുള്ള കാലയളവിലെ നേട്ടങ്ങളും സംഭാവനകളും പുരസ്കാരത്തിനായി പരിഗണിക്കും. നിലവിൽ ഖത്തറിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരെ നാമനിർദ്ദേശം ചെയ്യാം. സ്വയം നാമനിർദ്ദേശം ചെയ്യുന്നതിനൊപ്പം മറ്റൊരാളെ നാമനിർദ്ദേശം ചെയ്യുന്നതിനും അവസരമുണ്ട്.
DoM Qatar-ന്റെ ഔദ്യോഗിക Google Form വഴിയാണ് നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത്. സെപ്റ്റംബർ 20 രാത്രി 9 മണിയാണ് അവസാന തീയതി.
തിരഞ്ഞെടുക്കപ്പെടുന്ന പുരസ്കാര ജേതാക്കളെ സെപ്റ്റംബർ 25 വെള്ളിയാഴ്ച DPS MIS, വക്രയിൽ നടക്കുന്ന മൽഹാർ സീസൺ 3 പരിപാടിയിൽ ആദരിക്കും.
നാമനിർദ്ദേശത്തിനായി:
https://forms.gle/YEy6WWUiqNwKG7W4A
കൂടുതൽ വിവരങ്ങൾക്ക്: 30283825, 3332499, 33065549, 55262339
info@domqatar.com











