07:27pm 25 September 2026
NEWS
നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായി
25/09/2026  05:14 PM IST
സണ്ണി ലുക്കോസ്
നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായി

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് ഈ നിയമനം. ഗുരുവായൂർ സ്വദേശിയായ നിവേദിത, ബിജെപിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. ഉത്തരപ്രദേശിൽ നിന്നുള്ള അർചന മിശ്രയെയും നിവേദിതയ്ക്കൊപ്പം വനിതാ കമ്മീഷൻ അംഗമായി നിയമിച്ചിട്ടുണ്ട്.2016-ൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുകൊണ്ടാണ് നിവേദിത സുബ്രഹ്മണ്യം ബിജെപിയുടെ ഔദ്യോഗിക പദവികളിലേക്ക് ആദ്യമായി കടന്നെത്തുന്നത്. അന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ 2021-ലെ തിരഞ്ഞെടുപ്പിലും അവസരം നൽകിയെങ്കിലും നാമനിർദ്ദേശ പത്രിക തള്ളിപ്പോയത് തിരിച്ചടിയായിരുന്നു. തുടർന്ന് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും അവർ മത്സരിച്ചിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img