04:21pm 03 September 2026
NEWS
ഇന്ത്യ - ഖത്തർ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും: നിർമ്മല സീതാരാമനും അലി ബിൻ അഹമ്മദ് അൽ കുവാരിയും ചർച്ച നടത്തി
02/09/2026  01:22 PM IST
nila
ഇന്ത്യ - ഖത്തർ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും: നിർമ്മല സീതാരാമനും അലി ബിൻ അഹമ്മദ് അൽ കുവാരിയും ചർച്ച നടത്തി

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക-ധനകാര്യ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ധാരണ.  ധനമന്ത്രി നിർമ്മല സീതാരാമനും ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും തമ്മിൽ നടന്നു. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള ആഷെവില്ലെയിൽ പുരോഗമിക്കുന്ന ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും സമ്മേളനത്തിനിടയിലാണ് ഇരുനേതാക്കളും പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.
​സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ സഹകരണ സാധ്യതകളും നിലവിലെ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളും ചർച്ചയിൽ വിഷയമായി. പൊതുതാൽപ്പര്യമുള്ള അന്താരാഷ്ട്ര സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും ഇരുമന്ത്രിമാരും ആശയവിനിമയം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img