09:06pm 12 November 2026
NEWS
ക്ലൗഡ് കമ്പ്യൂട്ടിംഗ് രംഗത്ത് പുതിയ പ്രൈവസി ഫ്രെയിംവർക്ക്: ഡിജിറ്റൽ സുരക്ഷയിൽ ഖത്തർ ഒരുപടി മുന്നിൽ
03/04/2026  06:26 PM IST
nila
ക്ലൗഡ് കമ്പ്യൂട്ടിംഗ് രംഗത്ത് പുതിയ പ്രൈവസി ഫ്രെയിംവർക്ക്: ഡിജിറ്റൽ സുരക്ഷയിൽ ഖത്തർ ഒരുപടി മുന്നിൽ

 

ദോഹ: രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിന് വേഗതയേറുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങളുടെ ഡാറ്റാ പ്രൊട്ടക്ഷൻ (Data Protection) സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) പുതിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രൈവസി അസസ്‌മെന്റ് ടൂൾ (Cloud Computing Privacy Assessment Tool) ലോഞ്ച് ചെയ്തു.ക്ലൗഡ്എൻവയോൺമെന്റുകളിൽ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകാൻസാധ്യതയുള്ള സുരക്ഷാ വെല്ലുവിളികൾ മുൻകൂട്ടി കണ്ട് അവ പരിഹരിക്കാനാണ് ഈ ടൂൾ ലക്ഷ്യമിടുന്നത്.ഖത്തറിലെ 'പേഴ്സണൽ ഡാറ്റാ പ്രൈവസി പ്രൊട്ടക്ഷൻ നിയമം' (PDPPL) അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ ടൂൾ സ്ഥാപനങ്ങളെ സഹായിക്കുന്നു.നിലവിലെ പ്രൈവസി പ്രാക്ടീസുകളിലെ പോരായ്മകൾ (Gaps) കണ്ടെത്താനും അവ പരിഹരിക്കാനാവശ്യമായ തിരുത്തൽ നടപടികൾ (Corrective Actions) സ്വീകരിക്കാനും ഈ ഫ്രെയിംവർക്ക് വഴി സാധിക്കും.ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലേക്ക് ഡാറ്റ മാറ്റുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ ഭീഷണികൾ ലഘൂകരിക്കുന്നതിനും ഡാറ്റാ ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനും ഇത് മുൻഗണന നൽകുന്നു.പബ്ലിക് - പ്രൈവറ്റ് സെക്ടറുകളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഡിജിറ്റൽ ഇക്കോസിസ്റ്റം കൂടുതൽ സുരക്ഷിതമാക്കാൻ ആവശ്യമായ സാങ്കേതിക നിർദ്ദേശങ്ങൾ ഈ ടൂൾ ലഭ്യമാക്കുന്നു.
​രാജ്യത്തെ സ്ഥാപനങ്ങൾ വ്യാപകമായി ക്ലൗഡ് സൊല്യൂഷനുകൾ (Cloud-based solutions) സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ, സൈബർ സുരക്ഷാ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാനും ഡാറ്റാ അധിഷ്ഠിത സേവനങ്ങളിൽ വിശ്വാസ്യത നിലനിർത്താനും ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് സൈബർ വിദഗ്ധർ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img