NEWS
ദോഹയെ സ്മാർട്ട്, സുസ്ഥിര നഗരമായി മാറ്റാൻ പുതിയ പദ്ധതി : മുനിസിപ്പാലിറ്റി മന്ത്രാലയം ISO മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നു
01/11/2025 09:21 AM IST
nila

ദോഹ: ദോഹ മെട്രോപൊളിറ്റൻ മേഖലയെ സുസ്ഥിരവും സ്മാർട്ടുമായ പ്രതിരോധ ശേഷിയുള്ള നഗരമായി വികസിപ്പിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം ISO അന്താരാഷ്ട്ര മാനദണ്ഡങ്ങൾ (ISO 37120, 37122, 37123) പ്രയോഗിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു.
വേൾഡ് കൗൺസിൽ ഓൺ സിറ്റി ഡാറ്റ (WCCD) യുടെസഹകരണത്തോടെയും 20-ലധികം സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും ഈ പദ്ധതി മുന്നോട്ട് പോകുന്നു. നഗരങ്ങളുടെ ജീവിത നിലവാരം, സേവന കാര്യക്ഷമത, പരിസ്ഥിതി സംരക്ഷണം, ഡാറ്റാഅടിസ്ഥാനത്തിലുള്ള നഗര പദ്ധതിയിടൽ തുടങ്ങിയ മേഖലകളിൽ നിലവാരമുയർത്തുക എന്നതാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











