08:46pm 06 September 2026
NEWS
ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
06/09/2026  07:16 PM IST
nila
ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

വെണ്മണി: ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണ സമ്മേളനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും  ഡിസ്ട്രിക്ട് ഗവർണർ ജേക്കബ് ജോസഫ് നിർവ്വഹിച്ചു. പ്രസിഡൻ്റ് റ്റി.കെ നാരായണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ഭാരവാഹികളായ ആർ രാജേഷ്, ബെന്നി കെ ഫിലിപ്പ്, രാധിക പ്രസാദ്, ക്ലബ് ഭാരവാഹികളായ ബിനു ജോൺ വർഗീസ്, വേണു ഗോപാലകുറുപ്, പ്രകാശ് ആർ എന്നിവർ പ്രസംഗിച്ചു. 

സേവന പദ്ധതികളായ വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം, വിശപ്പുരഹിത പദ്ധതി, ഡയാലിസിസ് കിറ്റ് വിതരണം, തയ്യൽ മെഷീൻ വിതരണം, ചികിത്സാ സഹായ വിതരണം, എന്നിവയുടെ ഉദ്ഘാടനവുംനടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.