02:48pm 08 May 2026
NEWS
KEFAQ ന് പുതിയ ഭാരവാഹികൾ
08/05/2026  12:27 PM IST
nila
KEFAQ ന് പുതിയ ഭാരവാഹികൾ

ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ KEFAQ വാർഷിക പൊതുയോഗം നടത്തുകയും 2026 & 2027 വർഷത്തേക്കുള്ള ഭാരവാഹികളെയും,  മാനേജിങ് കമ്മിറ്റി അംഗങ്ങളെയും ഐക്യകണ്ഠേന  തെരഞ്ഞെടുത്തു.
രക്ഷാധികാരിയായി വർഗീസ് മാത്യുവും 
അഡ്വൈസറി ചെയർമാനായി ബിജു കെ. ഫിലിപ്പിനെയും തിരഞ്ഞെടുത്തു.
പ്രസിഡന്റായി ബിനേഷ് ബാബുവിനെയും ജനറൽ സെക്രട്ടറിയായി ജോബിൻ പണിക്കരെയും, ട്രഷററായി ബെന്നി ബേബിയെയും,
വൈസ് പ്രസിഡന്റുമാരായി ബിജു പി. ജോൺ, സിബി മാത്യു എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ടിൻസി ജോബി, ജലു അമ്പാടിയിൽ, ഷാജി കരിക്കം എന്നിവരെയും, ജോയിന്റ് ട്രഷററായി അനീഷ് തോമസിനെയും തിരഞ്ഞെടുത്തു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി അജന റോഷൻ (വനിതാ ഫോറം കൺവീനർ), ഗോപിക അനീഷ്, ജൂണോ വിനീത്, അനിൽ കുമാർ ആർ., ദിപു സത്യരാജൻ, റിഞ്ചു അലക്സ്, ആകാശ് ആശ്രമം, സോജു ഫിലിപ്പ്, 
റെജി ലൂക്കോസ്, 
ചാൾസ് കെ. ചാക്കോ, ഉമ്മൻ പി. കൈപ്പള്ളി, അരുൺ ആർ. പിള്ള എന്നിവരെയും, ഓഡിറ്റർമാരായി ജേക്കബ് ബാബുവിനെയും  അനീഷ് മണികണ്ഠനെയും തിരഞ്ഞെടുത്തു.

ഖത്തറിലെ പ്രവാസി സംഘടനകൾക്കിടയിൽ സജീവവും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവെക്കുന്ന ഒരു കൂട്ടായ്മയാണ് ഇന്ന്‌ കെഫാഖ് (KEFAQ - Kottarakkara Expatriates Friends Association of Qatar). 
​കൊട്ടാരക്കര നിവാസികളായ പ്രവാസികളെ ഒരുമിച്ച് ചേർക്കുന്നതിനൊപ്പം, സ്വന്തം നാടിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി സംഘടന വലിയ പങ്കുവഹിക്കുന്നുണ്ട്.
രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, നിർധനരെ സഹായിക്കൽ, ചികിത്സാ സഹായം എന്നിങ്ങനെ മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങളിൽ കെഫാഖ് മുൻപന്തിയിലുണ്ട്.
​പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും അംഗങ്ങളുടെയും കുടുംബങ്ങളുടെയും കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കായിക പരിപാടികളും കെഫാഖ് സംഘടിപ്പിക്കാറുണ്ട്.
​കൂടാതെ, ഖത്തറിലെ നിയമങ്ങളെ കുറിച്ചും തൊഴിൽപരമായ കാര്യങ്ങളെ കുറിച്ചും അംഗങ്ങളെ ബോധവൽക്കരിക്കാനും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ കൈത്താങ്ങായി നിൽക്കുവാനും സംഘടനയായി ശ്രദ്ധിക്കാറുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img