08:45pm 11 November 2026
NEWS
നാടക സൗഹൃദം ദോഹക്ക് പുതിയ ഭാരവാഹികൾ
09/11/2025  09:30 AM IST
nila
നാടക സൗഹൃദം ദോഹക്ക് പുതിയ ഭാരവാഹികൾ

ഖത്തർ: നാടക സൗഹൃദം ദോഹയുടെ ജനറൽ ബോഡി മീറ്റിംഗ് 
 ഹിലാലിലെ അരോമ റസ്റ്റാറന്റ് ആഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. 
യോഗത്തിൽ പ്രസിഡന്റ് മജീദ് സിംഫണി അദ്ധൃക്ഷത വഹിച്ചു.
ജനറൽ  സെക്രട്ടറി ആഷിക് മഹി മുൻ വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ജോയിന്റ് സെക്രട്ടറി  നിമിഷ വയനാട് സ്വാഗതം പറഞ്ഞു. 

തുടർന്ന് 2026 -2027.
വർഷത്തേക്ക് വേണ്ടി പുതിയ കമ്മിറ്റി രൂപീകരണം നടത്തി. 
പ്രസിഡന്റ്:  ഇഖ്ബാൽ ചേറ്റുവ,
സെക്രട്ടറി: നിമിഷ വയനാട്, 
ട്രെഷറർ : നവാസ് മുക്രിയത്ത് 
എന്നിവരെ തെരഞ്ഞെടുത്തു.

നാടക സൗഹൃദം ദോഹയുടെ സജീവ പ്രവർത്തകനായിരുന്ന A.V.M ഉണ്ണിയ്ക്ക് നാടക സൗഹൃദം ദോഹ പൊന്നാട അണിയിച്ചു  ആദരവ് നൽകി.
അദ്ദേഹത്തിന്റെ ഇതു വരെയുള്ള 40 വർഷത്തോളം നടത്തിയ നാടകകലാമേഖലയിലെ സംഭാവനകൾ മാനിച്ചാണ് ഈ ആദരവ് .

യോഗത്തിൽ ബഷീർ ജൈദ, രാജു പൊടിയൻ, എ വി എം ഉണ്ണി,സജീവ് ജേക്കബ്, മല്ലിക ബാബു, മുത്തു ഐ സി ആർ സി, മുസ്തഫ എലത്തൂർ, റഫീക്ക് മേച്ചേരി  തുടങ്ങിയവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 
പ്രദോഷ് നന്ദി രേഖപ്പെടുത്തി .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img