11:29pm 12 November 2026
NEWS
തനിമ ഖത്തറിന് പുതിയ നേതൃത്വം
11/02/2026  07:29 PM IST
nila
തനിമ ഖത്തറിന് പുതിയ നേതൃത്വം

ദോഹ:കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ പതിറ്റാണ്ടുകളായി ഖത്തറില്‍ സജീവമായ തനിമ ഖത്തറിന് പുതിയ നേതൃത്വം. ജസീം സി.കെ (ഡയറക്ടര്‍), ഡോ. സല്‍മാന്‍ (അസി.ഡയറക്ടര്‍), നാസര്‍ വേളം (ജന.സെക്രട്ടറി), മുജീബ് കെ.കെ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
ബാസിത് ഖാന്‍ ചേന്ദമംഗല്ലൂര്‍, ലത്തീഫ് വടക്കേക്കാട്, സാലിം വേളം, ലുഖ്മാന്‍ കെ.പി, ശഫ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
വിവിധ സോണല്‍ പ്രതിനിധികളുടെയും ക്ഷണിക്കപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്
സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി)
 പി ആർ ഹെഡ് സുഹൈല്‍ ശാന്തപുരം, സെക്രട്ടറി മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി. 
ഖത്തര്‍ പ്രവാസികളുടെ കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ അഭിവൃദ്ധിക്കും ഇടപെടലുകള്‍ക്കും സജീവവേദിയൊരുക്കാന്‍ തനിമ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര്‍ ജസീം സി കെ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img