
ദോഹ: ഖത്തറിൽ ദേശീയ സേവന നിയമത്തിന്റെ (National Service Law) പരിധിയിൽ വരാത്ത മൂന്ന് വിഭാഗങ്ങളിൽ പെട്ടവർക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കി പ്രതിരോധ കാര്യ മന്ത്രി ഉത്തരവിറക്കി. നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഒൻപതാം ലക്കം ഔദ്യോഗിക ഗസറ്റിലാണ് 2026-ലെ 5-ാം നമ്പർ മന്ത്രിതല തീരുമാനം പ്രസിദ്ധീകരിച്ചത്.സേവന കാലാവധി അവസാനിച്ച ശേഷം ഇവർ 'നാഷണൽ റിസർവ് ഫോഴ്സിലേക്ക്' മാറ്റപ്പെടും. 40 വയസ്സ് തികയുന്നത് വരെ റിസർവ് സേവനത്തിന്റെ ഭാഗമായി തുടരണം. റിസർവ് കാലയളവിൽ 15 ദിവസത്തിൽ കൂടാത്ത അടിയന്തര ഡ്യൂട്ടികൾക്ക് വിളിക്കപ്പെടുകയാണെങ്കിൽ ഓരോ തവണയും 3,500 ഖത്തരി റിയാൽ വീതം ഇവർക്ക് പ്രതിഫലം ലഭിക്കും. ഖത്തർ സായുധ സേനയിലെ അച്ചടക്ക നിയമങ്ങൾ ഈ നിയമപ്രകാരം സൈന്യത്തിൽ ചേരുന്ന എല്ലാവർക്കും പൂർണ്ണമായും ബാധകമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.










