06:11pm 28 August 2026
NEWS
ന്യൂ ഗുഡ്‌വിൽ കാർഗോ – റോക്ക പവർ ജിം ഓണാഘോഷം ഹൃദ്യാനുഭവമായി
27/08/2026  11:05 AM IST
NILA
ന്യൂ ഗുഡ്‌വിൽ കാർഗോ – റോക്ക പവർ ജിം ഓണാഘോഷം  ഹൃദ്യാ നുഭവമായി

 

ദോഹ: ന്യൂ ഗുഡ്‌വിൽ കാർഗോയും റോക്ക പവർ ജിമ്മും സംയുക്തമായി സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം  കല്ല്യാണപ്പന്തൽ റെസ്റ്റോറനനടന്നു സ്നേഹത്തിന്റെ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഹര കാഴ്ച യായ ഓണാഘോഷത്തിൽ മാനേജ്മെന്റും ജീവനക്കാരും ഒരു പോലെ ആസ്വാദ്യ മാക്കിയ ആഘോഷമായി 

സ്ഥാപനങ്ങളുടെ മാനേജ്മെന്റും ജീവനക്കാരും ഒരുമിച്ചുചേർന്ന ആഘോഷത്തിൽ പരമ്പരാഗത വേഷവും ഓണസദ്യയും സൗഹൃദ സംഗമവും നടന്നു.
 ജോലിത്തിരക്കുകൾക്കിടയിലും ഒരേ കുടുംബമെന്ന മനസ്സോടെ ജീവനക്കാരെ ഒരുമിപ്പിച്ച ഈ സംഗമം ഏറെ ഹൃദയസ്പർശിയായ അനുഭവമായി.

ഓണം ഒരു ആഘോഷം മാത്രമല്ല; മനുഷ്യരെ തമ്മിൽ ചേർക്കുന്ന സ്നേഹത്തിന്റെയും സമത്വത്തിന്റെയും പങ്കുവെക്കലിന്റെയും മഹത്തായ സന്ദേശമാണ്.

 ഭാഷയും ദേശവും മതവും സംസ്കാരവും വ്യത്യസ്തമായാലും ഒരേ മനസ്സോടെ സന്തോഷം പങ്കിടുമ്പോഴാണ് ആഘോഷങ്ങൾക്ക് യഥാർത്ഥ അർത്ഥം ലഭിക്കുന്നതെന്ന് ന്യൂ ഗുഡ്‌വിൽ കാർഗോ & റോക്ക പവർ ജിം മാനേജ്മെന്റ് സന്ദേശത്തിൽ അറിയിച്ചു.

“പൂക്കളം പോലെ മനസ്സുകൾ വിരിയട്ടെ,
ഓണസദ്യ പോലെ സ്നേഹം പങ്കിടട്ടെ,
മാവേലിക്കാലത്തിന്റെ സമത്വസന്ദേശം
ഓരോ ഹൃദയത്തിലും എന്നും നിലനിൽക്കട്ടെ.”

സമൂഹത്തിൽ പരസ്പര ബഹുമാനവും കരുതലും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനും സന്തോഷങ്ങൾ പങ്കിടുന്നതിനൊപ്പം ബുദ്ധിമുട്ടനുഭവിക്കുന്നവരെയും ഓർക്കാനും ഓരോ ആഘോഷവും അവസരമാകണമെന്ന് മാനേജ്മെന്റ് ഓണ സന്ദേശത്തിൽ പറഞ്ഞു 

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും, ഖത്തറിലെ പ്രവാസി സമൂഹത്തിനും, ഉപഭോക്താക്കൾക്കും, സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ന്യൂ ഗുഡ്‌വിൽ കാർഗോ & റോക്ക പവർ ജിം കുടുംബം ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു.

“സ്നേഹം നിറയട്ടെ ഓരോ ഹൃദയത്തിലും,
സമൃദ്ധി നിറയട്ടെ ഓരോ ഭവനത്തിലും —
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.”

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img