03:20am 21 September 2026
NEWS
എറണാകുളം ജനറൽ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുന്നു
19/09/2026  09:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ജനറൽ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുന്നു

റണാകുളം ജനറൽ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുന്നു.തലച്ചോറ്, നട്ടെല്ല്, നാഡീവ്യൂഹം എന്നിവയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സയും ആവശ്യമായ ശസ്ത്രക്രിയാ സേവനങ്ങളും  കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനുള്ള ഭാഗമായാണ് ന്യൂറോ സർജറി വിഭാഗം പുനരാരംഭിക്കുന്നത്.  ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധ സേവനങ്ങളും ഏകോപിപ്പിച്ച് രോഗികൾക്ക് ഗുണമേന്മയുള്ള ന്യൂറോ സർജിക്കൽ പരിചരണം ഉറപ്പാക്കുകയാണ് വിഭാഗത്തിന്റെ ലക്ഷ്യം.  സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ന്യൂറോ സർജന്റെ ഒ പി സേവനം ലഭ്യമാവുക . ഓൺലൈൻ ആയും ടോക്കൺ ബുക്ക് ചെയ്യാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്  അറിയിച്ചു. നിലവിൽ ആശുപ ത്രി വികസന സമിതിയിലൂടെയാണ് സ്പെഷ്യലിസ്റ്റിനെ നിയമിച്ചിരിക്കുന്നത്. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എം എൽ എ, എച്ച് ഡി എസ് അംഗങ്ങൾ എന്നിവരുടെ പരിശ്രമമാണ്  നിയമനത്തിന് പിന്നിൽ എന്ന് സൂപ്രണ്ട് അറിയിച്ചു.

ഗതാഗത നിരോധനം

കോതമംഗലം താലൂക്കിൽ അയക്കാട്- മുത്തംകുഴി-വേട്ടാമ്പാറ- റോഡിൽ തണ്ണിക്കോട്ട് പാലത്തിന്റെയും ചേർന്നുള്ള കലുങ്കിന്റെയും പുനർനിർമ്മാണം നടക്കുന്നതിനാൽ സെപ്റ്റംബർ 22 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണ്ണമായും ഗതാഗത നിരോധനം ഏർപ്പെടുത്തും.  തങ്കളം-അയക്കാട് ഭാഗത്തു നിന്നും വെറ്റിലപ്പാറയ്ക്കു പോകുന്ന വാഹനങ്ങൾ അയിരൂർപാടം-മുത്തംകുഴി വഴിയും, വെറ്റിലപ്പാറ-ആനോട്ട്പാറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പിണ്ടിമന-അയിരൂർപാടം വഴിയോ പിണ്ടിമന-രാമല്ലൂർ വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്ന് കോതമംഗലം പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയർ അറിയിച്ചു.

സർട്ടിഫിക്കറ്റ് കോഴ്‌സ്

വിമുക്ത ഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്കുള്ള പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ  കലൂരിലുള്ള കെൽട്രോൺ കേന്ദ്രത്തിൽ  ഒന്നര മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആൻഡ് ഹാർഡ്‌വെയർ ടെക്‌നിഷ്യൻ  കോഴ്സ് നടത്തുന്നു. പ്രവേശനം സൗജന്യമാണ്. ഒക്ടോബർ - നവംബർ മാസങ്ങളിലായി നടത്താനുദ്ദേശിക്കുന്ന കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്  അപേക്ഷിക്കാം. ഫോൺ: 0484-2422239. ഇ - മെയ്ൽ: zswoekm@gmail.com

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img