NEWS
എൻ ഡി എ ചെങ്ങന്നൂരിൽ ചരിത്ര വിജയം നേടും: തുഷാർ വെള്ളാപ്പള്ളി
07/04/2026 08:43 PM IST
nila

ചെങ്ങന്നൂർ : ഇത്തവണ ചെങ്ങന്നൂരിൽ എൻ ഡി എ ചരിത്ര വിജയം നേടുമെന്നും ഇരു മുന്നണികളെയും
ജനം വെറുത്തു എന്നും എൻ ഡി എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മാന്നാറിൽ പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം ചെങ്ങന്നൂരെ ജനങ്ങൾ നരേന്ദ്ര മോദിയുടെ വികസനത്തെ ഏറ്റെടുത്തുകഴിഞ്ഞു. മറ്റു പാർട്ടിക്കാർ വോട്ടിനുവേണ്ടി മതം പറയുമ്പോൾ എൻ ഡി എ പറയുന്നത് വികസനമാണ്. ആചാര ലംഘനത്തിന് കൂട്ടുനിന്ന കപട മതേതര വാദികൾക്ക് ജനങ്ങൾ ഇത്തവണ തക്കതായ മറുപടി കൊടുക്കുമെന്നും അദ്ദേഹം മാന്നാറിൽ പറഞ്ഞു
തീവ്രവാദികളെ കൂട്ടുപിടിച്ചു മത്സരിക്കുന്ന ഇരു മുന്നണികളും കേരളത്തിൽ വളർന്ന് വരുന്ന തീവ്രവാദത്തിനും ലഹരിയുടെ കടന്നുകയറ്റത്തിനും മറുപടി പറയേണ്ടി വരും. ചെങ്ങന്നൂരെ എൻ ഡി എ സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു മാന്നാറിൽ റോഡ് ഷോയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











