
കൊച്ചി: എന്‍.സി.ഡി.ഇ.എക്സ് 'നിധി' എന്ന പേരില്‍ പുതിയ മ്യൂച്വല്‍ ഫണ്ട് വിതരണ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. സെബി ആള് ടൈം മെമ്പര്‍ അമര്‍ജീത് സിംഗ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു.ഗ്രാമീണ, അര്‍ദ്ധനഗര മേഖലകളിലെ നിക്ഷേപ വിടവ് നികത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്ലാറ്റ്ഫോം. കര്‍ഷകര്‍, വ്യാപാരികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിഎന്.സി.ഡി.ഇ.ക്സിനുള്ള വിപുലമായ ശൃംഖല ഉപയോഗപ്പെടുത്തി സാധാരണക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ട് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ പ്ലാറ്റ്ഫോം സഹായിക്കും. പണമിടപാടുകളും സെറ്റില്‍മെന്റുകളും നാഷണല്‍ കമ്മോഡിറ്റി ക്ലിയറിംഗ് ലിമിറ്റഡ് കൈകാര്യം ചെയ്യും. സാങ്കേതിക പിന്തുണ നല്‍കുന്നത് സൈബ്രില്ലയാണ്.കൃത്യമായ എന്‍എവി സമയനിര്‍ണ്ണയം, യു.പി.ഐ ഓട്ടോപേ, ഇ നാച്ച് വഴി ലളിതമായ എസ്ഐപി ഇടപാടുകള്‍, തടസ്സങ്ങള്‍ക്ക് കാരണം വ്യക്തമാക്കുന്ന എറര്‍ മെസ്സേജുകള്‍, വിതരണക്കാര്‍ക്ക് എപിഐ വഴി സ്വന്തം സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയവ പുതിയ പ്ലാറ്റ്ഫോമിന്റെ സവിശേഷതകളാണ്.കമ്മോഡിറ്റി എക്സ്ചേഞ്ച് എന്ന നിലയില്‍ നിന്ന് ഒരു ബഹുവിധ സാമ്പത്തിക പ്ലാറ്റ്ഫോമായി വളരുന്നതിന്റെ ഭാഗമായാണ് എന്‍.സി.ഡി.ഇ.ക്സ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.
Photo Courtesy - Google










