04:41am 09 November 2026
NEWS
ഈ വർഷം നയൻതാരയുടെ 6 സിനിമകൾ...
12/08/2026  06:41 PM IST
nila
ഈ വർഷം നയൻതാരയുടെ 6 സിനിമകൾ...

ലേഡി സൂപ്പർസ്റ്റാർ നയൻതാര നായകിയായി അഭിനയിച്ച് ഈ വർഷത്തിൻ്റെ തുടക്കത്തിൽ, റിലീസായ തെലുങ്ക് സിനിമയാണ്  'മാനശങ്കര വരപ്രസാദ് ഗാരു'. ഈ ചിത്രം വലിയ വിജയമായി. അതിനു ശേഷം, മെയ് 1-ന് മലയാളത്തിൽ മമ്മുട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച 'പാട്രിയറ്റ്' എന്ന സിനിമ  റിലീസായി. ഇത്  വലിയ പ്രതീക്ഷകൾ സൃഷ്ടിക്കുകയും, അതേ സമയം നിരാശപ്പെടുത്തുകയും ചെയ്ത ചിത്രമാണ്. 

ഇതിനെ തുടർന്ന് അടുത്തടുത്ത് 'ഹായ്' എന്ന തമിഴ് സിനിമയും, 'ടോക്സിക്' എന്ന കന്നഡ ചിത്രവും റിലീസാകാനിരിക്കുകയാണ്. ഇതിൽ യാഷ് നായകനാകുന്ന  'ടോക്സിക്' ഈ മാസം 26-നും, 'ഹായ്'  28നും റിലീസാകുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഈ സിനിമകളുടെ റിലീസിനു ശേഷം സുന്ദർ.സി സംവിധാനം ചെയ്യുന്ന 'മൂക്കുത്തി അമ്മൻ-2', നയൻതാര തന്നെ നിർമ്മിച്ചിരിക്കുന്ന 'മണ്ണാങ്കട്ടി സിൻസ് 1960' എന്നീ ചിത്രങ്ങളും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്! അങ്ങിനെയെങ്കിൽ നയൻതാരയുടേതായി 6 സിനിമകളാണ് ഇക്കൊല്ലം പുറത്തിറങ്ങുന്നത്!!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img