07:35pm 14 August 2026
NEWS
ദേശീയ വ്യാപാരി ദിനാചരണം
12/08/2026  07:31 PM IST
nila
ദേശീയ വ്യാപാരി ദിനാചരണം

ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് നെയ്യാറ്റിൻകര ബ്ളോക്ക് കമ്മിറ്റി ഗുരുപൂർണിമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ നടൻ പ്രേംകുമാർ വ്യാപാരി ദിന സന്ദേശം നൽകി സംസാരിച്ചു.ചലച്ചിത്രപിന്ന ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ചടങ്ങിൽ ആശംസപ്രസംഗംനടത്തുകയും , ഗാനം ആലപിക്കുകയും,ചടങ്ങിൽ പങ്കെടുത്തവർക്ക് ഓണക്കിറ്റ് വിതരണം നടത്തുകയും ചെയ്തു . വി രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പാളയം അശോകൻ മുഖ്യപ്രഭാഷണം നടത്തി. ബിപി ജോൺസണെ ചടങ്ങിൽ നടൻ പ്രേംകുമാർ ഉപഹാരം നൽകി ആദരിച്ചു. നിരവധി പേർക്ക് ഓണക്കിറ്റുകളും മെമെന്റോയും ചടങ്ങിൽ വച്ച് സമ്മാനിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img