09:57pm 07 September 2026
NEWS
ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടത്തി
07/09/2026  07:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടത്തി
HIGHLIGHTS

ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം വിവിധ പരിപാടികളോടെ നടത്തി.  ചേന്ദമംഗലം നായർ സമാജം ഹാളിൽ നടത്തിയ പരിപാടി   ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സിന്റ ജേക്കബ് ഉദ്ഘാടനം ചെയ്തു.പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. സൈജൻ അധ്യക്ഷത വഹിച്ചു. ദേശീയ അന്ധതാ-കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ജില്ലാ പ്രോഗ്രാം ഓഫീസർ & അഡീഷണൽ ഡി എം ഒ  ഡോ.  വിദ്യ കെ ആർ സ്വാഗതം ആശംസിച്ചു. പറവൂർ മുനിസിപ്പൽ ചെയർമാൻ  രമേഷ് ഡി. കുറുപ്പ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന നേത്രദാന ചലഞ്ച് – ‘സ്വയംപ്രഭ’ ക്യാമ്പയിന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് സമാരംഭം കുറിച്ചു.

ജില്ലയിൽ ഏറ്റവും കൂടുതൽ നേത്രദാനം നടത്തിയ ആരോഗ്യ സ്ഥാപനത്തിനുള്ള ആദരം ഏഴിക്കര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. സ്ഥാപനത്തിനുവേണ്ടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് പൗലോസ് പുരസ്കാരം ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ ആളുകളെ നേത്രദാനത്തിന് പ്രോത്സാഹിപ്പിച്ചതിന് ഏഴിക്കര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഒപ്റ്റോമെട്രിസ്റ്റ്  പ്രവിത, ആശാ പ്രവർത്തക സുമ കെ. എസ്., പ്രൈമറി പാലിയേറ്റീവ് നഴ്സ്  പ്രകാശിനി എന്നിവരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്ക് പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ലാലു സമ്മാനദാനം നിർവ്വഹിച്ചു. 

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബെസ്സി സെബാസ്റ്റ്യൻ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മരണാനന്തരം നേത്രദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെയും  ചടങ്ങിൽ ആദരിച്ചു.ചടങ്ങിനോടനുബന്ധിച്ച് ‘ഇന്റർനാഷണൽ ഡേ ഓഫ് ക്ലീൻ എയർ ആൻഡ് ബ്ലൂ സ്കൈസ്’ ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ പോസ്റ്റർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈജൻ പിആറിൽ നിന്നും  ഡെപ്യൂട്ടി ഡി.എം.ഒ.  ഡോ. ആരതി കൃഷ്ണൻ, ജില്ല എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. രജനി ജി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ചടങ്ങിൽ ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സീന സജീവ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. സനീഷ്, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. സാബു, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രഷീല ബെന്നി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മണി ടീച്ചർ, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജോർജ് വർഗീസ്, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ആൽറിൻ കെ ജോബോയ്, ഗ്രാമപഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അശ്വതി കെ എസ് , ചേന്ദമംഗലം ലയൺസ് ക്ലബ് പ്രസിഡൻറ്  അഗസ്റ്റിൻ കോലഞ്ചേരി, ജില്ലാ ഒഫ്താൽമിക്  കോ ഓർഡിനേറ്റർ ജീജ പി  സദാശിവൻ, ടെക്നിക്കൽ അസിസ്റ്റൻറ് ബാബു എം ആർ , ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ജി ഗോപകുമാർ എന്നിവർ ആശംസകൾ നേർന്നു. ഏഴിക്കര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിനോദ് പൗലോസ് നന്ദി രേഖപ്പെടുത്തി.തുടർന്ന് ഡിസ്ട്രിക്ട് മൊബൈൽ ഒഫ്താൽമിക് സർജൻ ഡോ. സുരഭ കെ. ജി. സെമിനാർ നയിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പിൽ 200-ഓളം പേർക്ക് നേത്ര പരിശോധന നടത്താനും തുടർ ചികിത്സ ഉറപ്പാക്കാനും സാധിച്ചു.

പോസ്റ്റർ രചനാ മത്സരത്തിൽ കൂട്ടുക്കാട് സാന്താക്രൂസ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവൽ പി എസ്, കരിമ്പാടം ഡി ഡി എസ് എച്ച് എസ് ലെ ആറാം ക്ലാസ് വിദ്യാർത്ഥിനി പാർവണ എം വിമൽ, കരിമ്പാടം ഡിഡിഎസ്എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി റീഹ കമൽ എന്നിവർ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.പരിപാടിയുടെ ഭാഗമായി നേത്രദാന സന്ദേശ റാലി, മാല്യങ്കര എസ് എൻ എം കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ ഫ്ളാഷ് മോബ്, സൗജന്യ നേത്രപരിശോധന ക്യാമ്പ്, ഗ്ലോക്കോമ, തിമിര പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ്, സെമിനാർ, പോസ്റ്റർ പ്രകാശനം എന്നിവയും സംഘടിപ്പിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം,  ജില്ലാ അന്ധത-കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, പറവൂർ  ബ്ലോക്ക് പഞ്ചായത്ത്,  ഏഴിക്കര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ഗോതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം, പറവൂർ നഗരസഭ,  ഗ്രാമപഞ്ചായത്തുകളായ ചേന്ദമംഗലം, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി, ലയൺസ് ക്ലബ് ചേന്ദമംഗലം എന്നിവരുടെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്. നേത്രദാനത്തിന്റെ മഹത്വവും ആവശ്യകതയും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും മരണാനന്തര നേത്രദാനത്തിന് കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലാതല ഉദ്ഘാടന പരിപാടി ശ്രദ്ധേയമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.