
ദോഹ : മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ വൈസ് പ്രസിഡന്റും സജീവ പ്രവർത്തകനുമായ നാസർ പി പി യ്ക്ക് വി എം ജെ ഖത്തർ ചാപ്റ്റർ ഹിലാൽ അരോമ ദർബാർ ഹാളിൽ വെച്ച് യാത്രയയ്പ് നൽകി.
പ്രസിഡന്റ് നാസർ നീലിമയുടെ അദ്യക്ഷതയിൽ നടന്ന യാത്രയയപ്പ് സംഗമം കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അതീഖ്റഹ്മാൻ ഉത്ഘാടനം ചെയ്തു.
എളിമയാർന പ്രവർത്ഥന ശൈലിയും നിസ്യാർത്ഥ സേവകനുമായി ദീർഘകാലം മുസ്ലിം ജമാ - അത്തിനു കാലമത്രയും പ്രവർത്ഥന കാലയളവിൽ മികച്ച പ്രവൃത്‌നം കായ്ച്ച വെച്ച്കൊണ്ടാണ് നാസർ പി പി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക് മടങ്ങുന്നത്.
നാസർ പി പി യ്ക്കുള്ള
വി എം ജെ ഖത്തർ ചാപ്റ്റർ സ്നേഹോപഹാരങ്ങൾ പ്രസിഡന്റ് നാസർ നീലിമ,
ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ, വൈസ് ചെയർമാൻ കെ എം നാസർ എന്നിവർ കൈമാറി.
വി എം ജെ ഖത്തർ ചാപ്റ്റർ
ഭാരവാഹികളായ ഇ എം കുഞ്ഞമ്മദ്, എം ടി ഫൈസൽ, നൗഫൽ തട്ടാന്റെ വിട, റാഷിദ് കുനോത്ത്, കെ എം ഫൈസൽ,സമീർ കൊച്ചേരി എന്നിവരും
വി എം ജെ ഖത്തർ ചാപ്റ്റർ സബ്ബ് കമ്മിറ്റി ഭാരവാഹികളായ
അലിഫ് വിദ്യാഭ്യാസ വിങ്ങ് ചെയർമാൻ ഡോക്ടർ നൗഷാദ് തയ്യിൽ, വി സേവ് പദ്ധതി ചെയർമാൻ ഫൈസൽ അരോമ, ഹൃദയപൂർവ്വം റമദാൻ പദ്ധതി ട്രഷറര്‍ കരീം താനി, വി കെയർ പദ്ധതി വൈസ് ചെയർമാൻ ഡോക്ടർ ഫർഹാൻ ആനാറത്ത്, വിഭവ സമാഹരണം കൺവീണർ ഷൌക്കത്ത് തായാട്ട് കുനി,ഭരണ സമിതി മെമ്പര്മാരായ ചത്തോത് കുഞ്ഞബ്ദുള്ള, ജാഫർ മേയന, ശാദുലി കൊറോത്ത്, എന്നിവർ യാത്രയായ്യപ്പു ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി പി പി കെ നസീർ നന്ദിയും രേഖപെടുത്തി.











