04:50am 08 September 2026
NEWS
നാക്കട പാലം യഥാർഥ്യമാക്കും: മന്ത്രി സജി ചെറിയാൻ
15/09/2025  03:27 PM IST
nila
നാക്കട പാലം യഥാർഥ്യമാക്കും: മന്ത്രി സജി ചെറിയാൻ

 

ചെങ്ങന്നൂർ:പാണ്ടനാട് നാക്കടയിൽ പരുമലയെയും, വളഞ്ഞവട്ടത്തെയും ബന്ധിപ്പിച്ചുകൊണ്ട് ആധുനിക രീതിയിലുള്ള പാലം യഥാർഥ്യമാക്കും എന്ന് മന്ത്രി സജി ചെറിയാൻ.പമ്പാ റസിഡന്റ്‌സ് ഫോറത്തിന്റെ ഓണാഘോഷത്തോ ടാനുബന്ധിച്ചു
നടന്ന സാംസ്കാരിക സമ്മേളനം  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊടിക്കുന്നിൽ സുരേഷ്
എം.പി മുഖ്യ പ്രഭാഷണം നടത്തി.ഫോറം പ്രസിഡന്റ്‌ എ ആർ മോഹന കുമാർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ അമ്മാളുകുട്ടി സണ്ണി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ വത്സല മോഹൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എൽസി കോശി, റെസിഡന്റ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ എം രാധാകൃഷ്ണപിള്ള,സജീവ് പഞ്ചകൈലാസി, മുരളീധരൻ സി എം, അനിൽകുമാർ കെ ആർ എന്നിവർ സംസാരിച്ചു.
പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർ, ആശാ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ,ഹരിത കർമ്മ സേന  പ്രവർത്തകർ തുടങ്ങിയ സേവന മേഖല പ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. കുടുംബ സംഗമം ചെങ്ങന്നൂർ എസ് എച് ഒ വിപിൻ ഏ സി
 ഉദ്ഘാടനം ചെയ്തു,പരുമല ദേവസ്വം ബോർഡ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ഫ്ലാഷ് മോബ്, ഫോറം കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികളും സ്റ്റേജ് ഷോ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.