04:01pm 11 November 2026
NEWS
നാല് പതിറ്റാണ്ടിന് ശേഷവും ദുരൂഹത; സുകുമാരക്കുറുപ്പ് കേസ് വീണ്ടും തുറക്കുന്നു
07/07/2026  08:39 AM IST
nila
നാല് പതിറ്റാണ്ടിന് ശേഷവും ദുരൂഹത; സുകുമാരക്കുറുപ്പ് കേസ് വീണ്ടും തുറക്കുന്നു

 


തിരുവനന്തപുരം: 42 വർഷമായി ഉത്തരമില്ലാതെ തുടരുന്ന സുകുമാരക്കുറുപ്പിന്റെ തിരോധാന രഹസ്യം വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. കേസിൽ പുതിയ വിവരങ്ങൾ കണ്ടെത്താനായി രഹസ്യ അന്വേഷണത്തിന് തുടക്കമിടാനാണ് തീരുമാനം.

ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുകുമാരക്കുറുപ്പ് കുറ്റകൃത്യത്തിന് പിന്നാലെ ഒളിവിൽ പോയതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ വേട്ടകളിലൊന്നായി കേസ് മാറിയത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കുറുപ്പ് ജീവനോടെയാണോ, മരിച്ചോ എന്ന കാര്യത്തിൽ പോലും വ്യക്തത ലഭിച്ചിട്ടില്ല.

വർഷങ്ങളായി സ്തംഭിച്ചുകിടന്ന കേസ് ക്രൈംബ്രാഞ്ച് വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്. കേരള പൊലീസിന്റെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ പിടികിട്ടാപ്പുള്ളി കേസുകളിലൊന്നായ ഇത് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ വീണ്ടും പരിശോധിച്ച് തുടർനടപടികൾക്ക് രൂപം നൽകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img