
ദോഹ: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് (ICF) എയർപോർട്ട് റീജിയന്റെ ആഭിമുഖ്യത്തിൽ 'എന്റെ ഇന്ത്യ, എന്റെ അഭിമാനം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 'ജനസഭ' പ്രൗഢമായി.
ദോഹ പാരഡൈസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബ്ദുറഹ്‌മാൻ തലക്കടത്തൂരിന്റെ അധ്യക്ഷതയിൽ, IPBC വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ കായംകുളം
പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര ചരിത്രത്തിൽ പൂർവ്വീകരുടെ ത്യാഗങ്ങൾ അനുസ്മരിച്ച അദ്ദേഹം, പുതു തലമുറ
ലഹരിക്കടിമപ്പെട്ടു പോകുന്നതിന്റെ ആശങ്കയും അതിനെതിരെ പോരാടേണ്ട ആവശ്യകതയും സദസ്സിനെ ഉണർത്തി.
തുടർന്ന് നടന്ന വിഷയാവതരണ സെഷനിൽ പ്രമുഖർ വിവിധ മേഖലകളെ ആസ്പദമാക്കി സംസാരിച്ചു. 'രാഷ്ട്രനിർമാണത്തിൽ യുവത്വത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ അഫ്സൽ തളിക്കുളവും, 'ഡിജിറ്റൽ ഇന്ത്യ: പുരോഗതിയുടെ പുതിയ പാതകൾ' എന്ന വിഷയം ഉബാദത്ത് സഖാഫിയും അവതരിപ്പിച്ചു. 'ഇന്ത്യയുടെ വ്യവസായ വികസനം: നേട്ടങ്ങളും സാധ്യതകളും' എന്നതിനെക്കുറിച്ച് സഫീർ പൊടിയാടിയും, 'ഇന്ത്യയുടെ സാംസ്കാരിക പൈതൃകം: ലോകത്തിനുള്ള സന്ദേശം' എന്നതിനെക്കുറിച്ച് അബ്ദു റഊഫ് ശാമിൽ ഇർഫാനിയും വിശകലനം നടത്തി.
സഫീർ CDCയുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും, പരിപാടിയുടെ ഭാഗമായി നടന്നു. റീജിയനിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഫസലു റഹീം സ്വാഗതവും ICF നാഷണൽ പ്രസിഡന്റ് അഹ്‌മദ് സഖാഫി അനുമോദന പ്രഭാഷണവും ഷറഫുദ്ധീൻ കൽപകഞ്ചേരി നന്ദിയും പറഞ്ഞു.










