05:42am 13 November 2026
NEWS
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണയ്ക്കുമെന്ന് മുസ്ലീം ലീ​ഗ്
30/04/2026  01:41 PM IST
NILA
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണയ്ക്കുമെന്ന് മുസ്ലീം ലീ​ഗ്

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണയ്ക്കുമെന്ന സൂചന നൽകി മുസ്ലീം ലീ​ഗ്. എക്സിറ്റ് പോൾ ഫലങ്ങളിൽ യുഡിഎഫ് അധികാരത്തിലെത്തും എന്ന് പ്രവചിച്ചതിന് പിന്നാലെയാണ് ലീ​ഗ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. എക്സിറ്റ് പോളുകളിൽ പ്രതിഫലിച്ച ജനവികാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണയെന്ന് കരുതുന്നുവെന്ന് ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇതോടെ കോൺ​ഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ വി ഡി സതീശന് അപ്രമാദിത്വം കൈവന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ലീ​ഗിന്റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെ കോൺ​ഗ്രസിന് ഭരിക്കാൻ കഴിയില്ലെന്ന സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതിഫലിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുകയെന്നും ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺ​ഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങൾ മനസ്സിലാക്കുന്നവരാണല്ലോയെന്നും സാദിഖലി ശിഹാബ്‌ തങ്ങൾ വ്യക്തമാക്കി. 

അർഹതപ്പെട്ടത് ലീ​ഗിന് ലഭിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും പുറത്തുള്ളവരാരും ലീഗിന്റെ അജണ്ട നിശ്ചയിക്കാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img