08:33pm 12 November 2026
NEWS
വിളിപ്പുറത്തുണ്ട് 'ഔൻ' ആപ്പ്;കീടങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി നഗരസഭകൾ
04/04/2026  06:26 PM IST
nila
വിളിപ്പുറത്തുണ്ട് ഔൻ ആപ്പ്;കീടങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി നഗരസഭകൾ

 

​ദോഹ: ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികൾക്ക് കീഴിൽ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കീടനിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നു. ഫെബ്രുവരി 28 മുതൽ മാർച്ച് 28 വരെയുള്ള ഒരു മാസക്കാലയളവിൽ രാജ്യത്തുടനീളം 6,426 കീടനാശിനി പ്രയോഗ അപേക്ഷകളാണ് മുനിസിപ്പാലിറ്റി മന്ത്രാലയം കൈകാര്യം ചെയ്തത്.
​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പ്രാണികളെയും കീടങ്ങളെയും നശിപ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പെയ്‌നുകൾ തുടരുകയാണ്.മന്ത്രാലയത്തിന്റെ വിവിധ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പൊതുജനങ്ങൾ സേവനങ്ങൾക്കായി അപേക്ഷിച്ചത്. ഇതിൽ 4,485 അപേക്ഷകൾ 'ഔൻ' (Oun) ആപ്പ് വഴിയും, 1,831 അപേക്ഷകൾ ഏകീകൃത കോൾ സെന്റർ വഴിയും, 110 അപേക്ഷകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയുമാണ് ലഭിച്ചത്.
​കീടങ്ങളുടെ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും മന്ത്രാലയം ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുനിസിപ്പാലിറ്റികളുടെ സേവനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ മന്ത്രാലയം പൊതുജനങ്ങൾക്ക് നൽകി വരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img