12:29pm 20 October 2026
NEWS
കയർ ബോർഡിൽ കടുത്ത മാനസിക പീഡനമെന്ന് മുഹമ്മദ് ഷിയാസ്
11/02/2025  06:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കയർ ബോർഡിൽ കടുത്ത മാനസിക പീഡനമെന്ന് മുഹമ്മദ് ഷിയാസ്

കൊച്ചി: കയർ ബോർഡിൽ ഉത്തരേന്ത്യൻ ലോബിയുടെ ഭരണമാണ് നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഴിമതിക്കാരായ ഉദ്യോഗസ്‌ഥരാണ്‌ കയർ ബോർഡ് ഭരിക്കുന്നത്. ഇവർ ജീവനക്കാരെ കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയമാക്കുകയാണ്. അഴിമതിക്ക് കൂട്ട് നിൽക്കാത്ത ജീവനകകരെ മാനസികമായി പീഡിപ്പിക്കുകയാണ്. ഉദ്യോഗസ്‌ഥരുടെ മുഖത്തെ ഭീതി കയർ ബോർഡ് ഓഫീസിലെത്തിയ തനിക്ക് നേരിട്ട് ബോധ്യമായി. ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട ബോർഡ് ചെയർമാനും സെക്രട്ടറിക്കുമെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് ഷിയാസ് കുറ്റപ്പെടുത്തി. മൂന്ന് ബോർഡംഗങ്ങളാണ് അന്വേഷണം നടത്തുന്നത്. ഇത് സ്വീകാര്യമല്ല. പത്ത് ദിവസത്തിനകം അന്വേഷണം പോർത്തിയാക്കി റിപ്പോർട്ട് നൽകാമെന്ന് അഡീഷണൽ സെക്രട്ടറി ഉറപ്പ് നൽകിയിട്ടണ്ട്. തൊഴിൽ പീഡനത്തെ തുടർന്ന് മരിക്കാനിടയായ ജോളി മധുവിന് നീതി ലഭിച്ചില്ലെങ്കിൽ കയർ ബോർഡ് ആസ്‌ഥാനത്തിന് മുന്നിൽ കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി. ദീർഘകാലം കയർ ബോര്ഡില് ജോലി ചെയ്ത ജീവനക്കാരിയുടെ മൃതദേഹം പൊതു ദർശനത്തിനു വെയ്ക്കാൻ പോലും  അനുവദിക്കാത്ത മനുഷ്യത്വ രഹിതമായ നിലപാടാണ് കയർ ബോർഡ് കൈക്കൊണ്ടതെന്നും ഷിയാസ് കുറ്റപ്പെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img