04:45pm 10 November 2026
NEWS
മൺസൂൺ ബമ്പർ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്
23/07/2025  06:55 PM IST
സണ്ണി ലുക്കോസ്
മൺസൂൺ ബമ്പർ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

എം സി 678572 നമ്പർ ടിക്കറ്റിനാണ് ഇത്തവണത്തെ മൺസൂൺ ബമ്പറിൻ്റെ ഒന്നാം സമ്മാനം ലഭിയ്ക്കുക. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ലോട്ടറി സബ് ഓഫിസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ സമ്മാനത്തിന് അർഹത നേടിയിരിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കുമാണ് ലഭിക്കുന്നത്.ആകെ 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണത്തെ മൺസൂൺ ബമ്പറിനായി വിൽപ്പനക്കെത്തിച്ചിരുന്നത്. അതിൽ 33,48,990 ടിക്കറ്റുകളും വിറ്റു പോയിരുന്നു. 250 രൂപയായിരുന്നു ടിക്കറ്റു വില.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img