04:28pm 11 November 2026
NEWS
മോഹൻലാലിന് ഖത്തർ ഇന്ത്യൻ മീഡിയ ഫോറം സ്നേഹാദരവ്നൽകി
21/10/2025  04:03 PM IST
nila
മോഹൻലാലിന് ഖത്തർ ഇന്ത്യൻ മീഡിയ ഫോറം സ്നേഹാദരവ്നൽകി

ദോഹ: ഇന്ത്യയിലെ പരമോന്നത സിനിമാപുരസ്‌ക്കാരമായ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ് ലഭിച്ച പത്മഭൂഷൺ ലഫ്റ്റനന്റ് കേണൽ ഡോ:മോഹൻലാലിന് ഖത്തറിലെ ഇന്ത്യൻമധ്യമപ്രവർത്തകരുടെ കൂട്ടായ്മയായഇന്ത്യൻമീഡിയ ഫോറം (ഐഎംഎഫ്)സ്നേഹാദരംനൽകി.

ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന‘ഹൃദയപൂർവ്വം മോഹൻലാൽ’ സ്റ്റേജ് ഷോയിൽ നടന്ന ചടങ്ങിൽ ഐ എം എഫ്പ്രസിഡന്റ് ഒ. കെ. പരുമല, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നടാൻ, ട്രഷറർ ആർ. ജെ. രതീഷ്,എക്‌സി: അംഗങ്ങളായ അഹമ്മദ് കുട്ടി അറളയിൽ,ആർ. ജെ. നിസ്സ, അബ്ബാസ്, മുഷ്താഖ് എന്നിവർ ചേർന്ന് ഐ എം എഫിന്റെ സ്നേഹോപഹാരം മോഹൻലാലിന്കൈമാറി.സംഘാടകരായ ജോൺ തോമസ്, മിബുജേക്കബ്,മഞ്ജു മനോജ്‌ എന്നിവർ സാന്നിധ്യം വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img