07:02am 21 October 2026
NEWS
പൊലീസ് സിപിഎമ്മിന്റെ ചട്ടുകമായെന്ന് മുഹമ്മദ് ഷിയാസ്
22/01/2025  07:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പൊലീസ് സിപിഎമ്മിന്റെ ചട്ടുകമായെന്ന് മുഹമ്മദ് ഷിയാസ്

കൊച്ചി: പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്ത ഡിസിസി അധ്യക്ഷനും നേതാക്കൾക്കും  എതിരെ ജാമ്യമില്ലാത്ത വകുപ്പിട്ട് കള്ളകേസെടുത്തത്  പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ കേസിലെ യദാർത്ഥ പ്രതികളെ പിടികൂടാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് പോലീസ് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ  കള്ളക്കേസെടുത്തത്. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് പ്രതിഷേധ സമരം നടത്തിയതിന്  കേസ് രജിസ്റ്റർ ചെയ്തത്. ഒരു വനിതയെ തട്ടിക്കൊണ്ടു പോയ കേസിൽ വാടക പ്രതികളെ അറസ്റ്റ് ചെയ്ത് നാണം കെട്ട് നിൽക്കുന്ന പൊലീസ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സമരം നടന്നു ദിവസങ്ങൾക്ക് ശേഷമാണോ  കൃത്യ നിർവഹണത്തിന് തടസം നേരിട്ടതായി പൊലീസിന് ബോധ്യമായതെന്ന്  ഷിയാസ് ചോദിച്ചു. മാഫിയക്കും ക്രിമിനലുകൾക്കും അവരെ സംരക്ഷിക്കുന്ന പോലീസിനുമെതിരെ പോരാട്ടം തുടരും. കേസെടുത്തു നിശ്ശബ്ദരാക്കാൻ നോക്കേണ്ടെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img