NEWS
ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ എക്സ്പോയില്‍ അണിനിരന്ന് മിസ് സൗത്ത് ഇന്ത്യ 2025 സുന്ദരിമാര്‍
26/09/2025 09:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മിസ് സൗത്ത് ഇന്ത്യ മത്സരാര്‍ഥികള്‍ അണിനിരന്ന ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ എക്സ്പോ ശ്രദ്ധനേടി. മിസ് സൗത്ത് ഇന്ത്യ 2025 ലെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 മത്സരാര്‍ഥികളാണ് ഇഹ ഡിസൈന്‍സിന്റെ ബ്രൈഡല്‍ കളക്ഷനില്‍ റാംപ് വാക്ക് നടത്തിയത്.
ലെഹങ്ക, വെഡിങ് ഗൗണ്‍, സാരി എന്നിങ്ങനെ മോഡേണ്‍, ട്രെഡിഷണല്‍ ഔട്ട്ഫിറ്റില്‍ 22 മത്സരാര്ഥികളും അണിനിരന്നു. ഇഹ ഡിസൈന്‍സ് ഉടമ നൂഹ സജീവും മിസ് സൗത്ത് ഇന്ത്യ മത്സരാര്‍ഥികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തി. അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗന്ദര്യ സങ്കല്പ്പമെന്ന ആശയം ആളുകളിലേക്ക് എത്തിക്കാന്‍ ഇത്തവണത്തെ മിസ് സൗത്ത് ഇന്ത്യ മത്സരംകൊണ്ട് സാധിക്കട്ടെയെന്ന് നൂഹ സജീവ് ആശംസിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








