12:53pm 12 November 2026
NEWS
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: വാണിജ്യ മന്ത്രാലയം കമ്പനി അടപ്പിച്ചു
28/12/2025  12:34 PM IST
nila
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: വാണിജ്യ മന്ത്രാലയം കമ്പനി അടപ്പിച്ചു

ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടർന്ന് പ്രൊഫഷണൽ കിച്ചൻ ട്രേഡിംഗ് ആൻഡ് സർവീസസ് കമ്പനിക്ക് ഒരു മാസത്തേക്ക് ഭരണപരമായ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
2008 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ (നിയമ നമ്പർ 8) ആർട്ടിക്കിൾ 7നും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും വിരുദ്ധമായി, ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി വിവരണം, പരസ്യം, പ്രദർശനം നടത്തിയതായാണ് കണ്ടെത്തൽ.
മന്ത്രാലയത്തിന്റെ ഔദ്യോഗിക ‘X’ (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് നടപടി സംബന്ധിച്ച വിവരം അറിയിച്ചത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img