11:20am 13 November 2026
NEWS
നഗരാസൂത്രണ സേവനങ്ങൾ മെച്ചപ്പെടുത്താൻ മുനിസിപ്പാലിറ്റി മന്ത്രാലയം പുതിയ കോൾ സെന്റർ ആരംഭിച്ചു
22/10/2025  05:49 PM IST
nila
നഗരാസൂത്രണ സേവനങ്ങൾ മെച്ചപ്പെടുത്താൻ മുനിസിപ്പാലിറ്റി മന്ത്രാലയം പുതിയ കോൾ സെന്റർ ആരംഭിച്ചു

 

ദോഹ: സേവന നിലവാരം ഉയർത്തുകയും പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) നഗരാസൂത്രണ കാര്യങ്ങളുടെ ഉപഭോക്തൃ സേവനങ്ങൾക്കായി  പുതിയ കോൾ സെന്റർ ഉദ്ഘാടനം ചെയ്തു.
മന്ത്രാലയത്തിലെ കസ്റ്റമർ സർവീസ് ഡിപ്പാർട്ട്‌മെന്റിന്റെയും യൂണിഫൈഡ് കോൾ സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് കോൾ സെന്റർ പ്രവർത്തി ക്കുന്നത്. ഉപഭോക്താക്കൾക്ക് വേഗതയാർന്നതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുക, ഇടപാടുകളിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുക, കൂടാതെ ആന്തരിക സേവന നിലവാരങ്ങളെ അന്താരാഷ്ട്ര നിലവാരങ്ങളോട് പൊരുത്തപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ കസ്റ്റമർ സർവീസ് ഡയറക്ടർ ഹാനി സാലെ അൽ ഒബൈദ്ലി, ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുറഹ്‌മാൻ അൽ അബ്ദുല്ല, യൂണിഫൈഡ് കോൾ സെന്റർ മേധാവി റാക്കൻ മുഹമ്മദ് അൽ അതീഖ് അൽ മറ്രി എന്നിവർ പങ്കെടുത്തു.
 പുതിയ കോൾ സെന്റർ പൊതുജനങ്ങളുടെയും നഗരാസൂത്രണ വകുപ്പിന്റെയും ഇടയിലുള്ള നേരിട്ടുള്ള ആശയവിനിമയ വേദിയായി പ്രവർത്തിക്കുമെന്നും, ചോദ്യങ്ങൾക്കും പരാതികൾക്കും ആവശ്യങ്ങൾക്കും വേഗത്തിൽ പ്രൊഫഷണൽ മറുപടി നൽകുമെന്നും അൽ മെറിപറഞ്ഞു. ഇത് സർക്കാർ സേവനങ്ങളിലെ വിശ്വാസം വർധിപ്പിക്കുകയും, രാജ്യത്തിന്റെ നഗര വികസന ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന
പുതിയ കോൾ സെന്റർ നഗരാസൂത്രണവുമായി ബന്ധപ്പെട്ട ഭൂവിനിയോഗം, പ്ലാനിംഗ് നടപടികൾ ഉൾപ്പെടെ 37 വ്യത്യസ്ത സേവനങ്ങൾക്കായി തത്സമയ സഹായം നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img