
ദോഹ: ഖത്തറിലെ തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ആഗസ്റ്റ് മാസത്തിൽ നടപ്പിലാക്കിയ പ്രമുഖ പദ്ധതികളുടെയും നേട്ടങ്ങളുടെയും വിവരങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 221 അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകൾ നിലവിലുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വ്യാജ പരസ്യങ്ങളിലും അംഗീകാരമില്ലാത്ത ഏജൻസികളിലും വഞ്ചിക്കപ്പെടരുതെന്ന് പൊതുജനങ്ങൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ക്യു.ആർ (QR) കോഡ് സ്കാൻ ചെയ്ത് ലിസ്റ്റ് പരിശോധിച്ച് മാത്രം സേവനങ്ങൾ ഉറപ്പാക്കണം.മനുഷ്യക്കടത്ത് തടയുന്നതിനും ഇരകൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനുമായി സമഗ്രമായ 'ദേശീയ റഫറൽ സംവിധാനം' പുറത്തിറക്കി.വേനൽക്കാലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ സൂര്യാഘാത പ്ര പ്രതിരോധ ബോധവൽക്കരണവും ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് കുടിവെള്ള ലഭ്യതയും ഉറപ്പാക്കി.സ്വകാര്യ മേഖലയിലേക്ക് തൊഴിലന്വേഷകരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും വിദ്യാർത്ഥികൾക്കായി "മൈ പ്രൊഫഷൻ മൈ ഫ്യൂച്ചർ" പദ്ധതിയും നടപ്പിലാക്കി.










