02:14pm 06 September 2026
NEWS
തൊഴിൽ രംഗത്ത് വൻ മുന്നേറ്റവുമായി തൊഴിൽ മന്ത്രാലയം: 221 അംഗീകൃത ഗാർഹിക റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പ്രഖ്യാപിച്ചു
06/09/2026  11:38 AM IST
nila
തൊഴിൽ രംഗത്ത് വൻ മുന്നേറ്റവുമായി തൊഴിൽ മന്ത്രാലയം: 221 അംഗീകൃത ഗാർഹിക റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പ്രഖ്യാപിച്ചു

​ദോഹ: ഖത്തറിലെ തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ആഗസ്റ്റ് മാസത്തിൽ നടപ്പിലാക്കിയ പ്രമുഖ പദ്ധതികളുടെയും നേട്ടങ്ങളുടെയും വിവരങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു.
​ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 221 അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകൾ നിലവിലുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വ്യാജ പരസ്യങ്ങളിലും അംഗീകാരമില്ലാത്ത ഏജൻസികളിലും വഞ്ചിക്കപ്പെടരുതെന്ന് പൊതുജനങ്ങൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ക്യു.ആർ (QR) കോഡ് സ്കാൻ ചെയ്ത് ലിസ്റ്റ് പരിശോധിച്ച് മാത്രം സേവനങ്ങൾ ഉറപ്പാക്കണം.മനുഷ്യക്കടത്ത് തടയുന്നതിനും ഇരകൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനുമായി സമഗ്രമായ 'ദേശീയ റഫറൽ സംവിധാനം' പുറത്തിറക്കി.വേനൽക്കാലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ സൂര്യാഘാത പ്ര പ്രതിരോധ ബോധവൽക്കരണവും ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് കുടിവെള്ള ലഭ്യതയും ഉറപ്പാക്കി.സ്വകാര്യ മേഖലയിലേക്ക് തൊഴിലന്വേഷകരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും വിദ്യാർത്ഥികൾക്കായി "മൈ പ്രൊഫഷൻ മൈ ഫ്യൂച്ചർ" പദ്ധതിയും നടപ്പിലാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img