06:52pm 08 August 2026
NEWS
തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ വാരാന്ത്യത്തിൽ തടസ്സപ്പെടും
07/08/2026  12:01 PM IST
NILA
തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ വാരാന്ത്യത്തിൽ തടസ്സപ്പെടും

 


ദോഹ: വാരാന്ത്യ അവധി ദിവസങ്ങളിൽ വ്യക്തിഗത-തൊഴിലുടമ പോർട്ടൽ വഴി ലഭ്യമാകുന്ന ചില ഇലക്ട്രോണിക് സേവനങ്ങൾ തടസ്സപ്പെടുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ സംവിധാനങ്ങളുടെ സിസ്റ്റം അപ്‌ഡേഷനും സമഗ്രമായ പരിപാലന പ്രവൃത്തികളും നടത്തുന്നതിന്റെ ഭാഗമായാണ് നടപടി.
​ഓൺലൈൻ സംവിധാനങ്ങൾ കാലാനുസൃതമായി വികസിപ്പിക്കുന്നതിന്റെയും, സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മാറ്റങ്ങളെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
​ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, സിസ്റ്റം അപ്‌ഡേഷൻ നടക്കുന്ന സമയത്ത് പൊതുജനങ്ങളും ഗുണഭോക്താക്കളും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img