NEWS
തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ വാരാന്ത്യത്തിൽ തടസ്സപ്പെടും
07/08/2026 12:01 PM IST
NILA

ദോഹ: വാരാന്ത്യ അവധി ദിവസങ്ങളിൽ വ്യക്തിഗത-തൊഴിലുടമ പോർട്ടൽ വഴി ലഭ്യമാകുന്ന ചില ഇലക്ട്രോണിക് സേവനങ്ങൾ തടസ്സപ്പെടുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ സംവിധാനങ്ങളുടെ സിസ്റ്റം അപ്‌ഡേഷനും സമഗ്രമായ പരിപാലന പ്രവൃത്തികളും നടത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഓൺലൈൻ സംവിധാനങ്ങൾ കാലാനുസൃതമായി വികസിപ്പിക്കുന്നതിന്റെയും, സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മാറ്റങ്ങളെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, സിസ്റ്റം അപ്‌ഡേഷൻ നടക്കുന്ന സമയത്ത് പൊതുജനങ്ങളും ഗുണഭോക്താക്കളും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










