05:25am 09 November 2026
NEWS
വേനൽക്കാല സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
10/08/2026  01:34 PM IST
nila
വേനൽക്കാല സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

​ദോഹ:വേനൽക്കാലത്ത് യാത്രകളും ബീച്ചുകളിലേക്കും സ്വിമ്മിംഗ് പൂളുകളിലേക്കുമുള്ള സന്ദർശനങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷാ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI). വീടുകൾ, വാഹനങ്ങൾ, യാത്രകൾ, ജലാശയങ്ങളിലെ വിനോദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട പ്രധാന മുൻകരുതലുകളാണ് മന്ത്രാലയം പങ്കുവെച്ചിരിക്കുന്നത്.
യാത്ര തിരിക്കുന്നതിന് മുമ്പ് വീടുകളിലെ ഇലക്ട്രിക്കൽ കണക്ഷനുകൾ, എയർ കണ്ടീഷണറുകൾ, സ്മോക്ക് ഡിറ്റക്ടറുകൾ, ഫയർ എക്സ്റ്റിംഗുഷറുകൾ എന്നിവ കൃത്യമായി പരിശോധിക്കണം.വാഹനങ്ങളുടെ ടയറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ ഉപേക്ഷിക്കരുത്.നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും കുട്ടികളെ തനിയെ വിടരുത്. ജലവിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ലൈഫ് ജാക്കറ്റുകൾ ധരിക്കുകയും കടലിൽ പോകുന്നതിന് മുമ്പ് കാലാവസ്ഥാ പ്രവചനം പരിശോധിക്കുകയും വേണം.വിദേശയാത്രയ്ക്ക് പോകുന്നവർ പാസ്‌പോർട്ടിന്റെ സാധുത ഉറപ്പുവരുത്തണം. കൂടാതെ വ്യാജ ട്രാവൽ ഓഫറുകളിലും തട്ടിപ്പ് ബുക്കിംഗ് ലിങ്കുകളിലും വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
​സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വേനൽക്കാലം സുരക്ഷിതമായി ആഘോഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img