01:43am 08 July 2026
NEWS
സുരക്ഷിത യാത്രയ്ക്കായി അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
07/07/2026  12:42 PM IST
nila
സുരക്ഷിത യാത്രയ്ക്കായി അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

 


​ദോഹ: പ്രവാസി മലയാളികളടക്കമുള്ള യാത്രാപ്രേമികൾക്കായി സുരക്ഷിതവും സുഗമവുമായ യാത്രാമാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം (Ministry of Interior). സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് യാത്രാനടപടികൾ എളുപ്പമാക്കാനും സുരക്ഷിതത്വം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
​തങ്ങളുടെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ട് വഴിയാണ് മന്ത്രാലയം യാത്രക്കാർ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന നിർദ്ദേശങ്ങൾ പങ്കുവെച്ചത്.യാത്രാരേഖകളുടെ പരിശോധന: യാത്ര പുറപ്പെടുന്നതിന് മുൻപായി പാസ്‌പോർട്ടിന്റെ കാലാവധിയും വിമാന ടിക്കറ്റ് ബുക്കിംഗുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
​വീടുകളുടെ സുരക്ഷിതത്വം: യാത്ര പോകുന്നതിന് മുൻപ് വീടും പരിസരവും സുരക്ഷിതമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
​നിർദ്ദേശങ്ങൾ പാലിക്കുക: വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും എയർലൈൻ ജീവനക്കാരുടെയും നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുക.
​അന്യരുടെ ലഗേജുകൾ ഒഴിവാക്കുക: ഉള്ളടക്കത്തെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാതെ മറ്റ് വ്യക്തികളുടെ ബാഗുകളോ സാധനങ്ങളോ കൊണ്ടുപോകാൻ ഏറ്റെടുക്കരുത്.
​നിരോധിത വസ്തുക്കൾ: വിമാനത്താവളങ്ങളിൽ നിരോധിച്ചിട്ടുള്ളതോ കൊണ്ടുപോകാൻ അനുമതിയില്ലാത്തതോ ആയ യാതൊരുവിധ വസ്തുക്കളും കൈവശം വെയ്ക്കരുത്.
​വിമാനത്താവളങ്ങളിലെ അനാവശ്യമായ തടസ്സങ്ങളും നിയമനടപടികളും ഒഴിവാക്കി യാത്ര കൂടുതൽ സന്തോഷകരമാക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img