11:32pm 12 November 2026
NEWS
​ഷോപ്പിംഗ് മാളുകളിൽ സുരക്ഷ ഉറപ്പാക്കാം; സന്ദർശകർക്കായി 5 നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
28/03/2026  06:15 PM IST
nila
​ഷോപ്പിംഗ് മാളുകളിൽ സുരക്ഷ ഉറപ്പാക്കാം; സന്ദർശകർക്കായി 5 നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

 

​ദോഹ: ഷോപ്പിംഗ് മാളുകൾ സന്ദർശിക്കുന്നവർ പൊതു സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമായി അഞ്ച് പ്രധാന സുരക്ഷാ മുൻകരുതലുകളാണ് മന്ത്രാലയം പങ്കുവെച്ചിരിക്കുന്നത്.മാളുകളിൽ പ്രവേശിക്കുമ്പോൾ തന്നെ അടിയന്തര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള എക്സിറ്റ് പോയിന്റുകൾ എവിടെയാണെന്ന് മുൻകൂട്ടി മനസ്സിലാക്കുക.അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ യാതൊരു കാരണവശാലും ലിഫ്റ്റുകൾ ഉപയോഗിക്കരുത്. പകരം പടവുകൾ (Stairs) ഉപയോഗിക്കുക.മാളുകളിൽ എത്തുമ്പോൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും തിരക്കുള്ള ഇടങ്ങളിൽ അവരെ തനിച്ചാക്കാതിരിക്കുകയും ചെയ്യുക.സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും അവരോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്യുക.മാളുകൾ നിഷ്കർഷിച്ചിട്ടുള്ള മറ്റ് പൊതു സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക.
​അപകടരഹിതമായ ഒരു ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാൻ സന്ദർശകർ ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img