
ദോഹ: ഖത്തറിലെ ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ മരുന്നുകൾ കൈമാറുന്ന നടപടിക്രമങ്ങൾ നിയന്ത്രിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പുതിയ സർക്കുലർ (No. PDC/2026/11) പുറത്തിറക്കി. മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗം, സംഭരണം, ട്രാക്കിംഗ് എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
അഞ്ച് വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ കൈമാറ്റത്തിനാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ലഹരിമരുന്നുകൾ (Narcotic drugs), അപകടകരമായ സൈക്കോട്രോപിക് പദാർത്ഥങ്ങൾ.
സൈക്കോ ആക്റ്റീവ് പദാർത്ഥങ്ങൾ.
പ്രത്യേക നിരീക്ഷണത്തിലുള്ള മരുന്നുകൾ (Controlled drugs).
രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ (സ്വകാര്യ ഇറക്കുമതി വഴിയുള്ളവ).
അഡ്മിനിസ്ട്രേഷൻ നിർദ്ദേശിക്കുന്ന മറ്റ് മരുന്നുകൾ.എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.നാല് പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് മരുന്ന് കൈമാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കുക.സാധാരണ മരുന്നുകൾ സ്ഥാപനങ്ങൾ തമ്മിൽ കൃത്യമായ രേഖകളോടെ കൈമാറാം. എന്നാൽ ലഹരിമരുന്നുകളും നിയന്ത്രിത മരുന്നുകളും കൈമാറുന്നതിന് മുൻപായി മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങണം. ഇതിനായി നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. അപേക്ഷ ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ മന്ത്രാലയം തീരുമാനമറിയിക്കും.ഈ സർക്കുലർ പുറത്തിറങ്ങിയ തീയതി മുതൽ പ്രാബല്യത്തിൽ വന്നതായും എല്ലാ ലൈസൻസുള്ള ആരോഗ്യ സ്ഥാപനങ്ങളും ഇത് കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.










